തൃശൂര്‍: ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ എല്‍.ഡി.എഫ് ക ണ്‍വീനര്‍ എ. വിജയരാഘവൻ അധിക്ഷേപിച്ചെന്ന പരാതി മുഖ്യ തെരഞ്ഞെടു പ്പ് ഓഫിസര്‍ ടിക്കാറാം മീണ ഒതുക്കിയെന്ന് അനിൽ അക്കര എം.എൽ.എ ഡി.ജി.പി ക്ക് പരാതി നല്കി. രമ്യ ഹരിദാസിെൻറ പരാതി പൊലീസിന് കൈമാറിയില്ലെന്നാണ് അനില്‍ അക്കരയുടെ പരാതി.
വിജയരാഘവെൻറ പ്രസ്താവനക്കെതിരെ രമ്യ ഹരിദാസ് ഏപ്രില്‍ രണ്ടിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തു. പെരുമാറ്റച്ചട്ടത്തിെൻറയും ജനപ്രാതിനിധ്യ നിയമത്തിെൻറയും ലംഘനമാണിതെന്ന് കണ്ടെത്തിയെന്ന് വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ എ. വിജയരാഘവനെ താക്കീത് ചെയ്തു. ആവര്‍ത്തിച്ചാല്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്കി അവസാനിപ്പിച്ചതിനെതിരെയാണ് അനിൽ അക്കരയുടെ പുതിയ പരാതി.
രമ്യ ഹരിദാസിനെതിരെ അധ്യാപിക ദീപ നിശാന്ത് ഫേസ്ബുക് പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട പരാതിയില്‍ അനില്‍ അക്കരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. രമ്യ പ്രചാരണ പരിപാടികളിൽ പാട്ട് പാടുന്നതിനെ ദീപ കുറിപ്പിൽ വിമർശിച്ചത് ജാതിയമായ അധിക്ഷേപമാണെന്നാണ് അനിൽ നൽകിയ പരാതി. തെരഞ്ഞെടുപ്പ് കമീഷന് നല്കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. തൃശൂർ വെസ്റ്റ് സ്റ്റേഷനിലെത്തിയാണ് മൊഴി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.