തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി യു.ഡി.എഫ് സ്ഥാനാർഥി അനിൽ അക്കര എം.എൽ.എ. പിണറായി വിജയനെ വികസനത്തിൻെറ കാര്യത്തിൽ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ജി. സുധാകരനെയും തോമസ് ഐസക്കിനെയും അദ്ദേഹം പ്രശംസിച്ചു.
ഈ സർക്കാർ വികസനത്തിന്‍റെ കാര്യത്തിൽ കൈയയച്ച് സഹായിച്ചിട്ടുണ്ട്. ഒരുപക്ഷേ പിണറായി വിജയൻെറ സർക്കാർ ഏറ്റവും കൂടുതൽ വികസനം നൽകിയ മണ്ഡലം വടക്കാഞ്ചേരിയാണ്. ഒരു തർക്കവും അക്കാര്യത്തിൽ ഇല്ല. തൃശൂർ മെഡിക്കൽ കോളജിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടന്നത്. ജില്ലയിൽ ഗതാഗതക്കുരുക്ക് പരിഹരിച്ചിട്ടുണ്ടെങ്കിൽ അത് വടക്കാഞ്ചേരിയിൽ മാത്രമാണ്. ചോദിച്ച പദ്ധതികളൊക്കെ അംഗീകാരം തന്നിട്ടുണ്ട്. ജി. സുധാകരനും തോമസ് ഐസക്കും വികസന കാര്യങ്ങളിൽ സഹായിച്ചിട്ടുണ്ട് -അനിൽ അക്കര വ്യക്തമാക്കി.
മണ്ഡലത്തിൽ കടുത്ത മത്സരം ഇല്ല. ലൈഫ് പദ്ധതിയിൽ ആരുടെയും വീട് മുടക്കിയിട്ടില്ല. ഇവിടെ നടന്ന ഏതെങ്കിലും വികസന പ്രവർത്തനത്തിൽ എന്തെങ്കിലും തരത്തിൽ ഞാൻ നിസ്സഹരിച്ചതായി അവർക്ക് പറയാൻ കഴിയില്ലെന്നും അനിൽ അക്കര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.