തൃശൂർ: ആലത്തൂർ എം.പി പി.കെ. ബിജുവിനെതിെര വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കര നിയമസഭ സ്പീക്കർക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. സംസ്ഥാന സർക്കാറിെൻറ പ്രോേട്ടാകോൾ ലംഘിച്ച് തലപ്പിള്ളി താലൂക്കിൽ പ്രളയാനന്തര പുനർനിർമാണം സംബന്ധിച്ച് അനധികൃതമായി യോഗം വിളിച്ചു ചേർക്കുകയും നിയമസഭ സാമാജികരുടെ അവകാശങ്ങളിലും അധികാരങ്ങളിലും കടന്നുകയറുകയും ചെയ്തു എന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്.
സംസ്ഥാന സർക്കാർ നേരിട്ട് നടത്തുന്ന പുനർനിർമാണ പ്രകിയ അട്ടിമറിക്കാൻ സങ്കുചിത രാഷ്ട്രീയ താൽപര്യത്തോടെ എം.പി വിളിച്ച യോഗത്തിൽ എടുത്ത തീരുമാനങ്ങൾ റദ്ദാക്കണം. എം.പിക്കും തഹസിൽദാർക്കുമെതിെര നടപടിയെടുക്കണമെന്നും എം.എൽ.എ നോട്ടീസിൽ ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.