തിരുവനന്തപുരം: പ്രേംനസീർ സുഹൃത്ത് സമിതി-പണിക്കേഴ്സ് പ്രോപർട്ടീസിെൻറ നാലാമത് ദൃശ്യ അച്ചടി മാധ്യമ പുരസ്കാരം മാധ്യമം സ്റ്റാഫ് റിപ്പോർട്ടർ അനിരു അശോകന്. മികച്ച ഫീച്ചറിനാണ് പുരസ്കാരം. 'തിരിച്ചുവരവിെൻറ ട്രാക്കിൽ ജി.വി. രാജ -അനുവദിച്ച കോടികൾ പോയതെവിടെ?' ഫീച്ചറാണ് പുരസ്കാരത്തിന് അർഹമായത്.
മികച്ച പ്രാദേശിക ന്യൂസ് റിപ്പോർട്ടറായി 'മാധ്യമം' വെള്ളറട റിപ്പോർട്ടർ എൻ.എസ്. മോഹൻദാസും അർഹനായി. 'സി.എഫ്.എൽ.ടി.സി കെട്ടിടത്തിൽ ചാരായ വാറ്റ്' എന്ന റിപ്പോർട്ടിനാണ് പുരസ്കാരം.
സമഗ്ര സംഭാവനക്കുള്ള മാധ്യമ പുരസ്കാരത്തിന് ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. ശ്രീകണ്ഠനും അർഹനായി. ചലച്ചിത്ര ശ്രേഷ്ഠ പുരസ്കാരം കെ.ആർ. വിജയക്കും രാഷ്ട്രീയ കർമശ്രേഷ്ഠ പുരസ്കാരം പാലോട് രവിക്കും കലാരത്ന പുരസ്കാരം അയിലം ഉണ്ണികൃഷ്ണനും നൽകുമെന്ന് ജൂറി ചെയർമാൻ ബാലു കിരിയത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജൂറി അംഗങ്ങളായ ടി.പി. ശാസ്തമംഗലം, പനച്ചമൂട് ഷാജഹാൻ, സുലേഖ കുറുപ്പ്, സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.