Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനിരു അശോകന്​...

അനിരു അശോകന്​ പ്രേംനസീർ സുഹൃത്​ സമിതി പുരസ്​കാരം

text_fields
bookmark_border
Aniru Asokan
cancel
camera_alt

അനിരു അശോകൻ

തിരുവനന്തപുരം: പ്രേംനസീർ സുഹൃത്ത്​ സമിതി-പണിക്കേഴ്​സ്​ പ്രോ​പർട്ടീസി​െൻറ നാലാമത്​ ദൃശ്യ അച്ചടി മാധ്യമ പുരസ്​കാരം മാധ്യമം സ്​റ്റാഫ്​ റിപ്പോർട്ടർ അനിരു അശോകന്​. മികച്ച ഫീച്ചറിനാണ്​ പുരസ്​കാരം. 'തിരിച്ചുവരവി​െൻറ ട്രാക്കിൽ ജി.വി. രാജ -അനുവദിച്ച കോടികൾ പോയതെവിടെ?' ഫീച്ചറാണ്​ പുരസ്​കാരത്തിന്​ അർഹമായത്​.

മികച്ച പ്രാദേശിക ന്യൂസ്​ റിപ്പോർട്ടറായി 'മാധ്യമം' വെള്ളറട റിപ്പോർട്ടർ എൻ.എസ്​. മോഹൻദാസും അർഹനായി. 'സി.എഫ്​.എൽ.ടി.സി കെട്ടിടത്തിൽ ചാരായ വാറ്റ്​' എന്ന റിപ്പോർട്ടിനാണ്​ പുരസ്​കാരം.

സമഗ്ര സംഭാവനക്കുള്ള മാധ്യമ പുരസ്​കാരത്തിന്​ ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ്​ കെ. ശ്രീകണ്​ഠനും അർഹനായി. ചലച്ചിത്ര ശ്രേഷ്​ഠ പുരസ്​കാരം കെ.ആർ. വിജയക്കും രാഷ്​ട്രീയ കർമശ്രേഷ്​ഠ പുരസ്​കാരം പാലോട്​ രവിക്കും കലാരത്​ന പുരസ്​കാരം അയിലം ഉണ്ണികൃഷ്​ണനും നൽകുമെന്ന്​ ജൂറി ചെയർമാൻ ബാലു കിരിയത്ത്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജൂറി അംഗങ്ങളായ ടി.പി. ശാസ്​തമംഗലം, പനച്ചമൂട്​ ഷാജഹാൻ, സുലേഖ കുറുപ്പ്​, സെക്രട്ടറി തെക്കൻ സ്​റ്റാർ ബാദുഷ എന്നിവരും സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aniru AsokanPrem Nazir Award
News Summary - Aniru Asokan Prem Nazir Suhruth Samithi Award
Next Story