കോലഞ്ചേരി: അങ്കമാലിയിൽ പിതാവിൻെറ ആക്രമണത്തിൽ തലക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുഞ്ഞിനെ നാളെ ഡിസ്ചാർജ് ചെയ്യും. കുഞ്ഞിനെ അമ്മക്ക് കൈമാറും. രണ്ടുമാസം പ്രായമായ കുഞ്ഞ് ആഴ്ചകളോളമായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുഞ്ഞ് മുലപ്പാൽ കുടിക്കുന്നുണ്ടെന്നും ദഹന പ്രക്രിയ സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
തലയിലെ രക്തസ്രാവത്തെ തുടർന്ന് അബോധാവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ശാസ്ത്രക്രിയ നടത്തിയിരുന്നു. തലച്ചോറിലെ രക്തസ്രാവം നീക്കം ചെയുന്നതിനാണ് ശസ്ത്രക്രിയ. പിതാവ് ക്രൂരമായി ഉപദ്രവിച്ചതായി കണ്ടെത്തിയതോടെ കണ്ണൂർ ചാത്തനാട്ട് ഷൈജു തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 18ന് പുലർച്ചെ രണ്ടോടെയാണ് കട്ടിലിൽനിന്ന് വീണ് പരിക്കേറ്റതാണെന്ന് കാണിച്ച് അങ്കമാലി സ്വദേശികളായ ദമ്പതികൾ കുഞ്ഞുമായി ആശുപത്രിയിലെത്തിയത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് കുഞ്ഞിനെ റഫർ ചെയ്തത്. സംശയം തോന്നിയ ആശുപത്രി അധികൃതർ നടത്തിയ ഇടപെടലിനൊടുവിലാണ് കുഞ്ഞിന് നേരെ നടന്ന അതിക്രമം പുറംലോകമറിഞ്ഞത്.
ഭാര്യയെക്കുറിച്ചുള്ള സംശയവും പെൺകുഞ്ഞ് പിറന്നതിലുള്ള രോഷവുമാണ് കുഞ്ഞിനെ ക്രൂരമായി ആക്രമിക്കാൻ പ്രതിയായ പിതാവിനെ പ്രേരിപ്പിച്ചത്. നേപ്പാൾ സ്വദേശിനിെയ പ്രണയിച്ച് വിവാഹം കഴിച്ചതിനുപിന്നാെല ഭാര്യയെ പഴയ കാര്യങ്ങൾ ചോദിച്ചറിഞ്ഞ് പലകാര്യങ്ങൾക്കും സംശയിക്കുകയും കലഹിക്കുകയും ചെയ്തിരുന്നു. ആദ്യകുഞ്ഞ് ആണ്‍കുട്ടിയായിരിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പെണ്‍കുഞ്ഞ് പിറന്നത്. അതോടെ നിരാശയും ദേഷ്യവും വര്‍ധിച്ചു. കുഞ്ഞിെൻറ കരച്ചില് ഇയാളില്‍ പലപ്പോഴും അസ്വസ്ഥത സൃഷ്ടിച്ചു. അങ്ങനെ, കുഞ്ഞിനെ നിരന്തരം അക്രമിക്കാന്‍ തുടങ്ങിെയന്നാണ് കുഞ്ഞിെൻറ അമ്മ പൊലീസിന് മൊഴി നല്‍കിയത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.