അങ്കമാലി: അങ്കമാലിയിൽ നിർത്തിയിട്ട ലോറിക്കു പിന്നിൽ പച്ചക്കറി ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പ ാലക്കാട് കാവശേരി സ്വദേശി രൺദീപ് (37) ആണ് മരിച്ചത്. വേങ്ങൂരിൽ തിങ്കളാഴ്ച പുലർച്ചെ 1.15നായിരുന്നു സംഭവം.
മൈസൂരിൽ നിന്ന് മൂവാറ്റുപുഴക്ക് തക്കാളിയുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കേടായതിനെതുടർന്ന് റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിൻ ഭാഗത്ത് തക്കാളി കൊണ്ടുവന്ന ലോറി ഇടിക്കുകയായിരുന്നു. ഇൗ സമയം വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നു രൺദീപ്.
ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ വാഹനം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് രൺദീപിനെ പുറത്തെടുത്തത്. ഡ്രൈവർ അജിത് അത്ഭുതകരമായി രക്ഷപ്പെട്ടു.
അങ്കമാലി അഗ്നിശമന സേനാംഗങ്ങളും പൊലീസും, കരയാംപറമ്പിൽ നിന്ന് കൊണ്ടുവന്ന ക്രെയിനും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.