മണിപ്പൂരിലും ഹരിയാനയിലും കലാപത്തിന്‍റെ കനലുകൾ അണഞ്ഞിട്ടില്ല. സമാധാനത്തിനും പ്രശ്നപരിഹാരത്തിനുമായുള്ള ആഹ്വാനങ്ങളും വിവിധ നേതാക്കളുടെ പ്രതികരണവും വരുന്നതിനിടെ, ജന ലോക്പാൽ ബില്ലിനുവേണ്ടിയുള്ള സമരത്തിലൂടെ ശ്രദ്ധനേടിയ അണ്ണാ ഹസാരെയുടെ മൗനം ചർച്ചയാകുകയാണ്. എഴുത്തുകാരി സുധ മേനോന്‍റെ ഈ വിഷയത്തിലെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
മണിപ്പൂരും ഹരിയാനയും കത്തിയെരിയുമ്പോഴും 21-ാം നൂറ്റാണ്ടിലെ ഈ ‘ഗാന്ധി’ എന്താണ് നിശബ്ദനാകുന്നതെന്നാണ് സുധ മേനോൻ ചോദിക്കുന്നത്. മാധ്യമങ്ങൾക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഈ മൗനിബാബയെക്കൊണ്ടു സംസാരിപ്പിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കണ്ടവരുണ്ടോ?
മണിപ്പൂരും ഹരിയാനയും കത്തിയെരിയുമ്പോഴും എന്താണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഈ ‘ഗാന്ധി’ നിശബ്ദനാകുന്നത്? ആർക്കും അന്വേഷിക്കണ്ടേ?
അന്ന് 24 മണിക്കൂറും ഇദ്ദേഹത്തിന്‍റെ മൊഴിമുത്തുകൾ ആവർത്തിച്ചു കാണിച്ച മാധ്യമങ്ങളേ, നിങ്ങൾക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ഈ മൗനിബാബയെക്കൊണ്ടു സംസാരിപ്പിക്കണം.
NB: ബാപ്പൂ, ഈ കള്ളനാണയത്തെ അങ്ങയുടെ പേര് വിളിച്ചതിനു എന്നോട് ക്ഷമിക്കൂ. അന്നത്തെ മാധ്യമങ്ങളുടെ വിശേഷണം ആയത് കൊണ്ട് പറഞ്ഞതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.