തിരുവനന്തപുരം: സംസ്ഥാനത്ത് വാർഷിക പദ്ധതിയുടെ 100 ശതമാനവും വിനിയോഗിച്ചത് കൂത്താട്ടുകുളം മുനിസിപ്പാലിറ്റി മാത്രം. നാല് ബ്ലോക്ക് പഞ്ചായത്തുകളും ആറ് ഗ്രാമപഞ്ചായത്തുകളും 100 ശതമാനം പദ്ധതികളും നടപ്പാക്കിയപ്പോൾ കോർപറേഷനുകളിൽ ഒന്ന് പോലും ഇൗ ഗണത്തിൽ വന്നില്ല. നീലേശ്വരം, ളാലം, പള്ളുരുത്തി േബ്ലാക്ക് പഞ്ചായത്തുകളും വാളകം, ചെമ്പിലോട്, അരൂകുറ്റി, മുത്തോലി, മുളംതുരുത്തി, മാറാടി ഗ്രാമപഞ്ചായത്തുകളുമാണ് 100 ശതമാനം പദ്ധതി നടപ്പാക്കിയവ.
ആറ് കോർപറേഷനുകളിൽ 60 ശതമാനത്തിലേറെ പദ്ധതി വിഹിതം ചെലവഴിച്ചത് മൂന്നെണ്ണം മാത്രമാണ്. തിരുവനന്തപുരമാണ് മുന്നിൽ- 68 ശതമാനം. കൊല്ലം -63.62 ശതമാനം, കൊച്ചി- 60.55 ശതമാനം എന്നിവയാണ് തൊട്ടുപിന്നിൽ. ഏറ്റവും പിന്നിൽ 42.87 ശതമാനം മാത്രം ചെലവഴിച്ച കോഴിക്കോടാണ്. യഥാക്രമം 60.37 ശതമാനവും 58.18 ശതമാനവും ചെലവഴിച്ച കണ്ണൂരും തൃശൂരും പിന്നിലുണ്ട്.
മുനിസിപ്പാലിറ്റികളിൽ ഏറ്റവും മുന്നിലുള്ള കൂത്താട്ടുകുളത്തിെൻറ പദ്ധതി ചെലവ് 116.62 ശതമാനമാണ്. ഇതുൾപ്പെടെ 30 മുനിസിപ്പാലിറ്റികളാണ് 70 ശതമാനത്തിന് മുകളിൽ തുക െചലവഴിച്ചത്. 36.63 ശതമാനം മാത്രം ചെലവഴിച്ച ഇൗരാറ്റുപേട്ടയാണ് ഏറ്റവും പിന്നിൽ. എട്ട് മുനിസിപ്പാലിറ്റികളുടെ പദ്ധതി ചെലവ് 50 ശതമാനത്തിൽ താഴെയാണ്.
ജില്ല പഞ്ചായത്തുകളിൽ കാസർകോടാണ് വാർഷിക പദ്ധതി ചെലവിൽ ഏറ്റവും മുന്നിൽ - 85.33 ശതമാനം. പത്തനംതിട്ട -85.10 ശതമാനം, ആലപ്പുഴ- 81.45 ശതമാനം, പാലക്കാട് -77.89 ശതമാനം, കോട്ടയം -77.23 ശതമാനം, തൃശൂർ-74.53 ശതമാനം, കോഴിക്കോട്- 73.60 ശതമാനം എന്നിവ തൊട്ടുപിറകെയുണ്ട്. മലപ്പുറമാണ് ഇതിൽ ഏറ്റവും പിന്നിൽ- 48.77ശതമാനം. കൊല്ലം -60.88 ശതമാനം, ഇടുക്കി-66.34 ശതമാനം, എറണാകുളം- 68.08 ശതമാനം, വയനാട് -70.36 ശതമാനം, തിരുവനന്തപുരം-71.69 ശതമാനം, കണ്ണൂർ- 72.07ശതമാനം എന്നിവയും പദ്ധതി ചെലവിൽ പിന്നിലാണ്. ബ്ലോക്ക് പഞ്ചായത്തുകളിൽ 30 എണ്ണമാണ് ചെലവിൽ മുന്നിൽ നിൽക്കുന്നത്. ഇതിൽ 14 ബ്ലോക്കുകളുടെ പദ്ധതി ചെലവ് 90 ശതമാനത്തിന് മുകളിലാണ്.
ഏറ്റവും പിന്നിൽ അന്തിക്കാടാണ്- 46.65 ശതമാനം. ഗ്രാമപഞ്ചായത്തുകളിൽ പട്ടുവമാണ് പദ്ധതി ചെലവിൽ ഏറ്റവും പിന്നിൽ- 25.43 ശതമാനം മാത്രം. ഏഴ് ഗ്രാമപഞ്ചായത്തുകളുടെ ചെലവ് 30 ശതമാനത്തിൽ താഴെ മാത്രമാണ്. 10 ഗ്രാമപഞ്ചായത്തുകളുേടത് 40 ശതമാനത്തിന് താഴെയും 39 പഞ്ചായത്തുകളുടേത് 50 ശതമാനത്തിന് താഴെ മാത്രവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.