തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നക്കും സന്ദീപിനും ബംഗളൂരുവിൽ ഒളിത്താവളമൊരുക്കിയത് ബംഗളൂരു മയക്കുമരുന്ന് േകസിൽ പിടിയിലായ അനൂപ് മുഹമ്മദാണെന്ന സംശയം ശക്തം. സ്വർണക്കടത്ത് സംബന്ധിച്ച വിവരങ്ങൾ കസ്റ്റംസിന് ചോർത്തി നൽകിയതിന് പിന്നിലും മയക്കുമരുന്ന് സംഘം തന്നെയാണെന്ന സൂചനയാണ് ലഭിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്ത് പിടികൂടിയതിനുശേഷം പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ബംഗളൂരുവിൽ ഒളിവിൽ താമസിക്കാൻ അനൂപാണ് ഹോട്ടലിൽ മുറി എടുത്തുനൽകിയതെന്നും ഇത് സ്വര്‍ണക്കടത്തിലെ ആസൂത്രകന്‍ കെ.ടി. റമീസിെൻറ നിർദേശാനുസരണമാണെന്നുമാണ് സൂചന.
റമീസിന് അനൂപുമായി അടുത്ത ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായാണ് അന്വേഷണസംഘങ്ങൾ പറയുന്നത്. ബംഗളൂരു കോറമംഗല ഒക്ടോവ് ഹോട്ടലിൽനിന്നാണ് എൻ.െഎ.എ സ്വപ്നയെയും സന്ദീപിനെയും പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് ഇവരെ അനൂപിെൻറ സഹായത്തോടെ നാഗാലാൻഡിലേക്ക് കടത്താനായിരുന്നു പദ്ധതിയെന്നാണ് അന്വേഷണസംഘത്തിെൻറ നിഗമനം.
കേസിൽ പിടിയിലായ അനൂപിെൻറ ഫോണിലെ കോൺടാക്ട് ലിസ്റ്റ് പരിശോധിച്ചതിൽനിന്നാണ് റമീസുമായുള്ള ബന്ധങ്ങൾ സംബന്ധിച്ച് സൂചനകൾ ലഭിച്ചത്. കോണ്ടാക്ട് ലിസ്റ്റിൽ കെ.ടി. റമീസിെൻറ നമ്പര്‍ 'മോളി'യെന്ന പേരിലാണ് രേഖപ്പെടുത്തിയിരുന്നത്. ഇതാണ് സ്വർണക്കടത്തും മയക്കുമരുന്ന് കച്ചവടവും തമ്മിലുള്ള ബന്ധത്തിലെ സംശയം വർധിപ്പിച്ചിട്ടുള്ളത്.
ലോക്ഡൗണ്‍ കാലത്ത് യു.എ.ഇ കോൺസുലേറ്റ് വഴി സ്വര്‍ണം കടത്താന്‍ അവസരമൊരുങ്ങിയതോടെ ദുബൈയിൽനിന്ന് സ്വര്‍ണം വാങ്ങാനുള്ള പണത്തിനായി റമീസ് ബംഗളൂരുവിലെ മയക്കുമരുന്ന് സംഘത്തിെൻറ സഹായം തേടിയിരുന്നതായുള്ള മൊഴി നേരത്തേതന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. യു.എ.ഇ കോൺസുലേറ്റിെൻറ പേരിലെത്തിയ പാർസലുമായി ഒരു വാഹനം ബംഗളൂരുവിലേക്ക് പോയെന്ന് നേരത്തേ കസ്റ്റംസ് കെണ്ടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.