വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകടകേന്ദ്രമായ വട്ടപ്പാറ പ്രധാന വളവിൽ നിയന്ത്രണംവിട്ട ചരക്കുലോറി മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ച ഒന്നോടെയാണ് അപകടം.ഗുജറാത്തിൽനിന്ന് ആലുവയിലേക്ക് ശീതളപാനീയങ്ങളുമായി പോവുകയായിരുന്ന ലോറി പ്രധാനവളവിലെ സുരക്ഷാഭിത്തിയിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു.
ശീതളപാനീയം റോഡിൽ പരന്നൊഴുകിയതിനെ തുടർന്ന് തിരൂരിൽനിന്ന് എത്തിയ ഫയർഫോഴ്സ് വെള്ളം പമ്പ് ചെയ്ത് ഇതുവഴിയുള്ള ഗതാഗതം സുരക്ഷിതമാക്കി. നാട്ടുകാരും വളാഞ്ചേരി പൊലീസും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പുതുവർഷം ആരംഭിച്ചതിനുശേഷം നാലാമത്തെ അപകടമാണ് വട്ടപ്പാറയിൽ വ്യാഴാഴ്ച നടന്നത്. മൂന്നുപേർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.