പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; ദലിത് കോൺഗ്രസ് നേതാവ് കെ.എ. സുരേഷ് പാർട്ടി വിട്ടു

പാലക്കാട്: പാലക്കാട് കോൺഗ്രസിൽ ഉൾപാർട്ടി പോരാട്ടവും മുറുകുന്നു. ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ദലിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ.എ സുരേഷ് പാർട്ടി വിട്ടു. ഷാഫി പറമ്പിലിൻ്റെ നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് കെ.എ സുരേഷ് പറഞ്ഞു.

ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരി​ഗണനയെന്ന് ആരോപിച്ച കെ.എ. സുരേഷ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് വേണ്ടി പ്രവർത്തിക്കുമെന്നും സുരേഷ് വ്യക്തമാക്കി.പിരായിരി പഞ്ചായത്തില്‍ ഷാഫിയുടെ ഗ്രൂപ്പ് കളിയാണ് നടക്കുന്നത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടും ഇതുവരെ നടപടിയുണ്ടായില്ല. നേതാക്കളാരും ഇതുവരെ വിളിച്ചിട്ടില്ല. ഷാഫിയോടുള്ള വിരോധം കൊണ്ടാണ് പാര്‍ട്ടി വിടുന്നത്. എന്നെ പോലെയുള്ള നിരവധി പേര്‍ സി.പി.എമ്മില്‍ ചേര്‍ന്നുകഴിഞ്ഞുവെന്നും സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം പിരായിരി പഞ്ചായത്ത് അംഗം സിത്താരയും ഭര്‍ത്താവും മണ്ഡലം സെക്രട്ടറിയുമായ ജി.ശശിയും ഷാഫി പറമ്പിലിനെതിരെ രംഗത്ത് വന്നിരുന്നു. തൊട്ടുപിന്നാലെ ഇരുവരും എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ പി. സരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - another-explosion-in-palakkad-congress-dalit-constituency-president-left-the-party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.