തിരുവനന്തപുരം: നയതന്ത്ര ബാഗേജിൽ കടത്താൻ ശ്രമിച്ച 30 കിലോ സ്വർണം വിട്ടുകിട്ടാൻ എം. ശിവശങ്കറല്ലാതെ മുഖ്യമന്ത്രിയുടെ ഒാഫിസിലെ മറ്റൊരു ഉന്നതൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായി അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചു. കോൺസുലേറ്റിെൻറ പേരിൽ വന്ന ബാഗേജ് തടഞ്ഞുെവച്ചതായും വിട്ടുകൊടുക്കാൻ നിർദേശിക്കണമെന്നും സ്വപ്ന സുരേഷ് പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ താൻ വിളിച്ചതായി ഇയാൾ ഒാഫിസ് വൃത്തങ്ങളോട് സമ്മതിച്ചതായും വിവരമുണ്ട്.
ബാഗേജ് വിട്ടു കിട്ടാൻ മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ടില്ലെന്ന വാദങ്ങൾ തള്ളുന്നതാണിത്. മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് ആരും വിളിച്ചല്ലെന്ന് ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ ആദ്യം പറഞ്ഞത് തെറ്റായിരുന്നെന്നും വ്യക്തമാവുകയാണ്. സ്വർണക്കടത്ത് സംഘവുമായി ചില കസ്റ്റംസ് ഉദ്യോഗസ്ഥർക്കുള്ള ബന്ധത്തിെൻറ തെളിവും ലഭിച്ചു.
ചിലരെ കസ്റ്റംസ് ചോദ്യം ചെയ്യുകയുമുണ്ടായി. ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസിൽ വിളിച്ചെന്ന് എൻഫോഴ്സ്മെൻറ് റിപ്പോർട്ടിലുണ്ട്. എന്നാൽ, അത് കഴിഞ്ഞ ജൂൈല അഞ്ചിന് പിടികൂടിയ സ്വർണം വിട്ടുകൊടുക്കാനാണോയെന്നതിൽ ഇ.ഡി വ്യക്തതവരുത്തിയിട്ടില്ല.
കഴിഞ്ഞവർഷം സ്വർണക്കടത്തിന് മുന്നോടിയായി പരീക്ഷണാർഥം അയച്ച ബാഗേജ് വിട്ടുകൊടുക്കാനുൾപ്പെടെ ശിവശങ്കർ വിളിച്ചിട്ടുണ്ടോയെന്ന സംശയമാണ് ഇ.ഡി പ്രകടിപ്പിക്കുന്നത്. ശിവശങ്കർ ഏതെങ്കിലും ഉദ്യോഗസ്ഥനെ വിളിച്ചതായി കസ്റ്റംസ് ഇതുവരെ സമ്മതിച്ചിട്ടില്ല. 21 തവണ സ്വപ്നയുടെ നേതൃത്വത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയിട്ടുണ്ട്. ആ കടത്തലുകളിൽ ശിവശങ്കർ ഇടപെെട്ടന്ന് ഇ.ഡി സംശയിക്കുന്നു.
ഒക്ടോബർ 15ലെ ചോദ്യംചെയ്യലിൽ ഇത് ശിവശങ്കർ സമ്മതിച്ചെങ്കിലും 28ന് നിഷേധിച്ചതായാണ് അന്വേഷണസംഘം പറയുന്നത്.
സ്വർണക്കടത്ത് പ്രതികളുടെ കള്ളപ്പണം ഒളിപ്പിക്കാൻ സഹായിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെ സ്വർണക്കടത്ത് പ്രതികളെ സഹായിക്കാൻ ശ്രമിച്ചെന്ന ഇ.ഡിയുടെ പുതിയ വെളിപ്പെടുത്തലും നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.