കണ്ണൂർ ചാല‍യിൽ കെ. റെയിൽ സർവേക്കുറ്റിയുമായി വന്ന വാഹനം തടഞ്ഞു

എടക്കാട്: കണ്ണൂർ കെ. റെയിൽ സർവേകല്ല് സ്ഥാപിക്കുന്നതിനെതിരെ കെ. റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചാല യുണിറ്റിന്റെ നേതൃത്വത്തിൽ സർവേക്കുറ്റിയുമായി വന്ന വാഹനം തടഞ്ഞു. മുദ്രാവാക്യവുമായി എത്തിയ സ്ത്രീകളടക്കമുള്ള പ്രവർത്തകരും നാട്ടുകാരും ജനവിരുദ്ധ പദ്ധതിക്കു വേണ്ടി സ്വകാര്യ ഭൂമിയിൽ കുറ്റിയടിക്കാൻ അനുവദിക്കില്ലയെന്ന് അറിയിച്ചു.

തുടർന്ന് ചാല അമ്പലത്തിന് സമീപം പ്രതിഷേധ യോഗം നടത്തി. ജനകീയ സമിതി ചാല യൂണിറ്റ് ചെയർമാൻ ചന്ദ്രൻ കെ.വി അധ്യക്ഷനായി. കോൺഗ്രസ് നേതാക്കളായ ടി.എച്ച് രാധാകൃഷ്ണൻ, മണ്ടേൻ സുരേഷൻ, സമരസമിതി നേതാക്കൾ എ. രാമകൃഷ്ണൻ, വി. വിനോദ്, ജനകീയ സമിതി ജില്ലാ കൺവീനർ പി.സി വിവേക് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധിച്ച മുപ്പതോളം സമരക്കാരെ എടക്കാട് പൊലീസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി.

കണ്ണൂർ കോർപറേഷൻ കൗൺസിലർ ബിജോയ് തയ്യിൽ, ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് ലവൻ, മുൻ കൗൺസിലർ പി.കെ പ്രീത, എം.പി വിമലകുമാരി, ഗീത, ശ്രീലത ടീച്ചർ, കെ.ജി ബാബു, മാധുരി, പി.വി സുരേശൻ, ദാമോദര ബാവ, അഭിജിത്ത്, മധുസൂദനൻ, ബിജുരാമകൃഷ്ണൻ, സജീവൻ പി, സുനിൽ ജെ.എസ്, ദീലീപൻ, ആകാശ്, വിഷ്ണു, ലിജിൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Tags:    
News Summary - Anti K Rail Protest in Kannur Chala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.