തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിയന്ത്രിച്ച് കേന്ദ്രം കൊണ്ടുവന്ന വിജ്ഞാപനത്തിനെതിരെ സ്പീക്കറും നിലപാട് വ്യക്തമാക്കി. ഇത്തരം ചർച്ചകളിൽ സ്പീക്കർ അഭിപ്രായം പറയാറില്ല. എന്നാൽ പി. ശ്രീരാമകൃഷ്ണൻ ഇൗ കീഴ്വഴക്കം ഒഴിവാക്കി.
വോെട്ടടുപ്പിന് തൊട്ടുമുമ്പാണ് കേന്ദ്രം പുറപ്പെടുവിച്ചത് വെറുമൊരു വിജ്ഞാപനമായി കാണാൻ കഴിയിെല്ലന്ന നിലപാട് വ്യക്തമാക്കിയത്. മാധവിക്കുട്ടിയുടെ ‘വിശുദ്ധപശു’വിലെ ബാലെൻറ അവസ്ഥയും സ്പീക്കർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. വിശുദ്ധപശു ഭക്ഷിച്ചുകൊണ്ടിരുന്ന പഴത്തൊലി ചവിട്ടി എന്ന കാരണത്താൽ ബാലനെ കൊന്നുകളയുന്ന സാഹചര്യമാണ് ഉദാഹരണമായി സ്പീക്കർ പരാമർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.