പുരാവസ്തു തട്ടിപ്പ്​ കേസിൽ കെ. സുധാകരനെതിരെ ഇ.ഡി അന്വേഷണവും

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ്​ കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരായ പരാതിയിൽ എൻഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) അന്വേഷണവും. സുധാകരന്​ മോൻസൻ 10​ ലക്ഷം കൈമാറുന്നത്​ കണ്ടതായ പരാതിക്കാരുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കള്ളപ്പണ ഇടപാട്​ നടന്നി​ട്ടുണ്ടോയെന്നാകും ഇ.ഡി അന്വേഷിക്കുക.

കേസിൽ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച്​ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്​ക്ലാസ്​ മുമ്പാകെ കഴിഞ്ഞ ദിവസം റിപ്പോർട്ട്​ നൽകിയിരുന്നു. അന്വേഷണത്തിന്​ മുന്നോടിയായി ക്രൈംബ്രാഞ്ചിൽ നിന്ന്​ ഇ.ഡി പ്രാഥമിക വിവരങ്ങൾ ശേഖരിക്കും.

Tags:    
News Summary - antiquities fraud case, ED investigation against K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.