പുരാവസ്തു തട്ടിപ്പ്: ഡിവൈ.എസ്.പിക്കെതിരെ പ്രാഥമികാന്വേഷണത്തിന്​ ഹൈകോടതി ഉത്തരവ്

കൊ​ച്ചി: മോ​ൻ​സ​ൺ മാ​വു​ങ്ക​ൽ ഉ​ൾ​പ്പെ​ട്ട പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി റ​സ്റ്റ​ത്തി​നെ​തി​രെ വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ന്​ ഹൈ​കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ത​ന്‍റെ പ​ക്ക​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റി​യെ​ന്നാ​രോ​പി​ച്ച്​ പ​രാ​തി​ക്കാ​ര​നാ​യ യാ​ക്കൂ​ബ്​ പു​ര​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ജ​സ്റ്റി​സ്​ കെ. ​ബാ​ബു​വി​ന്‍റെ ഉ​ത്ത​ര​വ്. സ​ർ​ക്കാ​റി​ന്‍റെ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ​ത​ന്നെ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ്​ നി​ർ​ദേ​ശം.

ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ധി​കാ​ര​ദു​ർ​വി​നി​യോ​ഗ​വും ചു​മ​ത​ല​യി​ൽ വീ​ഴ്ച​യും ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ്​ ഹ​ര​ജി.

Tags:    
News Summary - Antiquities Scam: High Court orders preliminary inquiry against DYSP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.