ഗുരുവായൂർ: കലക്ടർ ടി.വി. അനുപമക്കെതിരെ ബി.ജെ.പി ബൗദ്ധിക സെൽ തലവന്‍ ടി.ജി. മോഹൻദാസ് ഉന്നയിച്ച ആരോപണം വസ്തുതാവിരുദ്ധം. തെൻറ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മോഹൻദാസ് കലക ്ടർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. 'അനുപമ ക്രിസ്ത്യാനിയാണോ? ആണെങ്കിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ നിന്ന് രാജിവെക്കണം. ഇപ്പോൾ.. ഈ നിമിഷം...' എന്നായിരുന്നു ആദ്യ ട്വീ റ്റ്. തൊട്ട് പിന്നാലെ 'തൃശൂർ ജില്ല കലക്ടർ എപ്പോഴും ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ സർക്കാർ പ്രതിനിധിയാണ്. അതിനാൽ തൃശൂർ ജില്ലയിൽ ഹിന്ദുവിനെ മാത്രമാണ് കലക്ടറായി വെക്കാറുള്ളത്' എന്നും കുറിച്ചു. മോഹൻദാസ് ചൂണ്ടിക്കാട്ടിയ കാര്യങ്ങളൊന്നും വസ്തുതാപരമല്ല.
അനുപമ ദേവസ്വം ഭരണ സമിതിയിൽ നിന്ന് രാജിവെക്കണം എന്നാണ് ഒരു ആവശ്യം. എന്നാൽ ജില്ല കലക്ടർ ദേവസ്വം ഭരണ സമിതിയിൽ അംഗമല്ല. ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പദവിയിൽ ആളില്ലാതെ വരുന്ന ഘട്ടങ്ങളിൽ കലക്ടർമാർക്ക് ചുമതല നൽകാറുണ്ട്. ഡോ. എം. ബീന, എം.എസ്. ജയ തുടങ്ങിയവരൊക്കെ അടുത്ത കാലത്ത് ഇൗ ചുമതല വഹിച്ചിട്ടുണ്ട്.
എന്നാൽ ദേവസ്വം ചട്ടമനുസരിച്ച് ഡെപ്യൂട്ടി കലക്ടറുടെയോ, അതിനു മുകളിലുള്ളവരെയോ അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തേക്ക് നിയോഗിക്കാം. സബ് കലക്ടർമാരായിരുന്ന ഹരിത വി. കുമാര്‍, രേണു രാജ്, ഡെപ്യൂട്ടി കലക്ടർ കെ.ബി. ഗിരീഷ് എന്നിവരെല്ലാം അടുത്ത കാലത്ത് താൽക്കാലിക അഡ്മിനിസ്ട്രേറ്റർമാരായിരുന്നു.
തൃശൂർ ജില്ലയിൽ ഹിന്ദുവിനെ മാത്രമാണ് കലക്ടറായി വെക്കാറുള്ളതെന്നുള്ള പ്രസ്താവനയും സത്യവിരുദ്ധമാണ്. ടി.ഒ. സൂരജ്, ഡോ. വി.കെ. ബേബി, പി.എം. ഫ്രാൻസിസ് എന്നിവരെല്ലാം തൃശൂർ ജില്ല കലക്ടർ ആയിരുന്നു. സൂരജ് കലക്ടറായിരുന്ന കാലത്ത് കെ. കരുണാകരൻ തന്നെ ഗുരുവായൂരിനെ ചൂണ്ടിക്കാട്ടി കലക്ടർ ഹിന്ദുവാകണമെന്ന വാദം ഉയർത്തിയിരുന്നു. എന്നാൽ അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആൻറണി ആവശ്യം ചെവിക്കൊണ്ടില്ല. ബേബിയും ഫ്രാൻസിസുമൊക്കെ കലക്ടറായിരുന്ന കാലത്ത് ആരുടെ ഭാഗത്തുനിന്നും എതിർപ്പുയർന്നിരുന്നില്ല. ഗുരുവായൂർ ദേവസ്വത്തിൽ എൻജിനീയറായ രമണിയാണ് അനുപമയുടെ മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.