അനുപമയുടെ ഹരജി പിൻവലിച്ചു

കൊ​ച്ചി: ഒ​രു വ​ര്‍ഷം മു​മ്പ് മാ​താ​പി​താ​ക്ക​ൾ ത​ട്ടി​യെ​ടു​ത്ത കു​ഞ്ഞി​നെ ക​ണ്ടെ​ത്തി വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി അ​നു​പ​മ​യു​ടെ ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ര​ജി പി​ൻ​വ​ലി​ച്ചു.

ഹ​ര​ജി പി​ൻ​വ​ലി​ക്കാ​നു​ള്ള അ​പേ​ക്ഷ ജ​സ്​​റ്റി​സ് കെ. ​വി​നോ​ദ് ച​ന്ദ്ര​ൻ, ജ​സ്​​റ്റി​സ് സി. ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. വി​ഷ​യം തി​രു​വ​ന​ന്ത​പു​രം കു​ടും​ബ കോ​ട​തി​യു​ടെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ കു​ഞ്ഞ് അ​ന്യാ​യ ത​ട​ങ്ക​ലി​ലാ​ണെ​ന്ന്​ പ​റ​യാ​നാ​വു​ന്ന​തെ​ങ്ങ​നെ​യെ​ന്നും ഈ ​ഘ​ട്ട​ത്തി​ൽ ഇ​ത്ത​ര​ം ഹ​ര​ജി​യി​ൽ ഇ​ട​പെ​ടേ​ണ്ട​തു​ണ്ടോ​യെ​ന്നും ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്​​ച കേ​സ്​ പ​രി​ഗ​ണി​ക്ക​വേ കോ​ട​തി വാ​ക്കാ​ൽ ആ​രാ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ തി​ങ്ക​ളാ​ഴ്​​ച ഹ​ര​ജി പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ക്കും മു​​േ​മ്പ മാ​ധ്യ​മ​ങ്ങ​ളോ​ട്​ വെ​ളി​പ്പെ​ടു​ത്തി​യ​തി​ൽ കോ​ട​തി അ​തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - anupama withdraws her plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.