കോഴിക്കോട്: ഒഞ്ചിയത്ത് എല്ലാ വാർഡിലും ബി.ജെ.പിക്ക് സ്ഥാനാർഥികളുണ്ടെന്നും ഇതോടെ കമ്മ്യൂണിസ്റ്റ് ചുവപ്പ് കോട്ട ഞെട്ടി വിറങ്ങലിച്ച് നിൽക്കുകയാണെന്നും ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി. മാറുന്ന ഒഞ്ചിയം എന്ന അടിക്കുറിപ്പോടെ സ്ഥാനാർഥികൾക്കൊപ്പം നിൽക്കുന്ന ഫോട്ടോയും അബ്ദുല്ലക്കുട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ശബരിമല ശാസ്താവിനെ മനസ്സില്‍ ധ്യാനിച്ച് ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് അബ്ദുല്ലക്കുട്ടി വണ്ടൂരിൽ നടന്ന എൻ.ഡി.എ സ്ഥാനാർഥി സംഗമത്തിൽ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ വികസന മുദ്രാവാക്യങ്ങള്‍ക്ക് ഒപ്പം ബി.ജെ.പി ഉയര്‍ത്തുന്ന മുഖ്യവിഷയം ശബരിമലയിലെ സ്ത്രീ പ്രവേശം തന്നെയാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു.
വണ്ടൂരില്‍ ഉള്‍പ്പെടെ കേരളത്തില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട അറുപതോളം പേര്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളായി മത്സരിക്കുന്നുണ്ടെന്നും ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധമാണ് എന്ന് പറയുന്നതിന്‍റെ കാലം കഴിഞ്ഞുവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ എ.പി. ഷറഫുദ്ദീൻ കണ്ണൂർ നാറാത്തുനിന്ന് ബി.ജെ.പിക്കായി മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.