ബി.ജെ.പിയുടെ വിജയം ഉറപ്പാക്കാൻ കാരാട്ട് വിഭാഗം 100 കോടി കൈപ്പറ്റിയെന്ന് അബ്ദുല്ലകുട്ടി

കണ്ണൂർ: മതേതരവോട്ട്​ ഭിന്നിപ്പിക്കുന്നതിന്​ സി.പി.എമ്മിലെ പ്രകാശ്​ കാരാട്ട്​ വിഭാഗം ബി.ജെ.പി അധ്യക്ഷൻ അമിത ് ​ഷായിൽനിന്ന്​ 100 കോടി രൂപ കൈപ്പറ്റിയെന്ന്​ മുൻ എം.പി എ.പി. അബ്​ദുല്ലക്കുട്ടിയുടെ ആരോപണം. കോൺഗ്രസ്​ വിരോധത ്തി​​​െൻറ പേരിൽ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരം സീതാറാം ​െയച്ചൂരി വിഭാഗംതന്നെ പാർട്ടിക്കകത്ത് ​ ഉന്നയിക്കാൻ ഒരുങ്ങുകയാണെന്നും അബ്​ദുല്ലക്കുട്ടി ഫേസ്​ബുക്കിൽ കുറിച്ചു. ഡൽഹിയിലെ പഴയ സഖാക്കളിൽനിന്നാണ്​ ഇ ൗ വിവരം കിട്ടിയതെന്നും അബ്​ദുല്ലക്കുട്ടി പറയുന്നു. ഇൗ ആരോപണത്തിന്​ തെളിവുണ്ടോ എന്ന്​ ചോദിച്ചപ്പോൾ അതേക് കുറിച്ച്​ പ്രകാശ്​ കാരാട്ട്​ വിഭാഗത്തോടുതന്നെ ചോദിച്ചറിയൂ എന്നായിരുന്നു അബ്​ദുല്ലക്കുട്ടിയുടെ പ്രതികരണ ം.

സി.പി.എം രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർഥികളെ നിർത്തി നാലു ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കിയെന്ന്​ പോസ ്​റ്റിൽ പറയുന്നു. മൂന്ന് സീറ്റിൽ ബി.ജെ.പിയെ ജയിപ്പിച്ചുകൊടുത്തത് സി.പി.എം സാന്നിധ്യമാണ്. പിലിബംഗ മണ്ഡലത്തിൽ ബി.ജെ.പിയിലെ ദർവേന്ദ്രകുമാർ കോൺഗ്രസിലെ വിനോദ് കുമാറിനെ തോൽപിച്ചത് 278 വോട്ടിനാണ്. സി.പി.എം സ്ഥാനാർഥിക്ക്​ ഇവിടെ 2659 വോട്ട്​ കിട്ടി​.

ഭൂരിപക്ഷം സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടിയില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന ഒരു ഉഗ്രൻ ഗെയിമാണ് ഇവർ പയറ്റിയത്. സി.പി.എം പാർട്ടി കോൺഗ്രസിൽ വലിയ തർക്കങ്ങൾക്കൊടുവിൽ എടുത്ത അടവുനയം ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസുമായിപ്പോലും യോജിക്കണമെന്നായിരുന്നു. ഈ പാർട്ടി തത്ത്വമാണ് പ്രകാശ് കാരാട്ട്, പിണറായി ഗ്രൂപ്പുകൾ അമിത് ഷാക്ക് മുന്നിൽ അടിയറവെച്ചത്. ഇതിന് സി.പി.എം വലിയ വിലകൊടുക്കേണ്ടിവരുമെന്ന്​ പറഞ്ഞാണ്​ പോസ്​റ്റ്​ അവസാനിപ്പിക്കുന്നത്​.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

സി.പി.എമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായിൽ നിന്ന് കൈപറ്റിയത് 100 കോടി

ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാക്കാൻ

കോൺഗ്രസ് വിരോധത്തിന്‍റെ പേരിൽ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.

സീതാറാം യച്ചൂരി വിഭാഗം തന്നെ പാർട്ടിക്കകത്ത് ഉന്നയിക്കാൻ ഒരുങ്ങുന്നു എന്നാണ് പഴയ ദില്ലി സഖാക്കളിൽ നിന്ന് കിട്ടുന്ന ഞ്ഞെട്ടിപ്പിക്കന്ന വിവരം.

രാജസ്ഥാനിൽ മാത്രം 28 സ്ഥാനാർഥികളെ നിർത്തിനാല് ലക്ഷത്തോളം മതേതരവോട്ടുകൾ ശിഥിലമാക്കി.

ഈ സംസ്ഥാനത്ത് മൂന്ന് സീറ്റിൽ ബി.ജെ.പിയെ ജയിപ്പിച്ച് കൊടുത്തത് സി.പി.എം സാന്നിധ്യമാണ്.

രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തിൽ ബി.ജെ.പിയിലെ ദർവേ ന്ദ്രകുമാർ തൊട്ടടുത്ത കോൺഗ്രസിലെ വിനോദ് കുമാറിനെ തോൽപ്പിച്ചത് 278 വോട്ടിനാണ്.

സി.പി.എം സ്ഥാനാർഥി ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണ് പിടിച്ചത്.

ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാർട്ടിക്ക് കോടികൾ കിട്ടുന്ന ഒരു ഉഗ്രൻ ഗെയ്മാണ് ഇവർ പയറ്റിയത്

സി.പി.എം പാർട്ടി കോൺഗ്രസിൽ വലിയ തർക്കങ്ങൾക്ക് ഒടുവിൽ എടുത്ത അടവുനയം എന്തായിരുന്നു?

"ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസുമായി പോലും യോജിക്കണം"

ഈ പാർട്ടി തത്വമാണ് പ്രകാശ് കാരാട്ട് പിണറായി ഗ്രൂപ്പുകൾ അമിത് ഷാക്ക് മുന്നിൽ അടിയറവെച്ചത്

ഇതിന് സി.പി.എം വലിയ വില കൊടുക്കേണ്ടി വരും... തീർച്ച

Full View
Tags:    
News Summary - AP Abdullakutty amit shah prakash karat -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.