തിരുവനന്തപുരം: റവന്യൂവകുപ്പിലെ അഴിമതികൾ ഓൺലൈനായി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ പദ്ധതി. ഇതിനായുള്ള ആപ്ലിക്കേഷൻ സർക്കാർ പരിഗണനയിലാണെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു. പരാതിയുള്ള ആർക്കും അവരുടെ പേരുവിവരങ്ങൾ ചോരാതെ മന്ത്രിയെ വിവരം ധരിപ്പിക്കാൻ ഇൗ സംവിധാനത്തിലൂടെ കഴിയും.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഉൾപ്പെടുത്തി വെബ്പോർട്ടലും കൊണ്ടുവരും. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനമടക്കം എല്ലാ പ്രവർത്തനങ്ങളിലും ഇതിൽ ഉൾപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഇതോടൊപ്പം 10 വിദേശരാജ്യങ്ങളിലിരുന്ന് കേരളത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട വിവിധ പണമിടപാടുകൾ ഓൺലൈനായി നടത്താനുള്ള സൗകര്യവും സജ്ജമാക്കും. റവന്യൂവകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ ജനങ്ങളെ കൂടുതൽ പരിചയപ്പെടുത്താനുള്ള ശ്രമവും നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.