തൃശൂർ: അപ്പീലുകളുടെ തള്ളിക്കയറ്റത്തിൽ നേരിയ കുറവുണ്ടായ നേട്ടവുമായാണ് 58ാമത് കേരള സ്കൂൾ കലോത്സവം കൊടിയിറങ്ങിയത്. മാന്വൽ പരിഷ്കരണത്തിെൻറ അലയൊലികൾ നേരിയ തോതിൽ അപ്പീലുകളിലും പ്രതിഫലിക്കുന്നതായി കാണാം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 160 അപ്പീലുകളാണ് ഇത്തവണ കുറഞ്ഞത്. കലോത്സവത്തിലെ വിവിധ ഇനങ്ങളിലായി 1135 അപ്പീലുകളാണ് ഇൗ വർഷം എത്തിയത്. ഇതിൽ 577 പേർക്കാണ് നേട്ടം. ഡി.ഡി.ഇ വഴി വന്ന 511 അപ്പീലിൽ 261 എണ്ണത്തിനു എ ഗ്രേഡ് ലഭിച്ചു. ലോകായുക്ത വഴി 483 എണ്ണമാണെത്തിയത്. ഇവരിൽ 241 പേർക്ക് നേട്ടമായി.
ജില്ലകളിൽ 150 അപ്പീലുകളുമായി കോഴിക്കോടാണ് മുന്നിൽ. പാലക്കാട് 141, തൃശൂർ 137, തിരുവനന്തപുരം 128 എന്നിവയാണ് മൂന്നക്കം കടന്ന ജില്ലകൾ. കണ്ണൂർ 97, കൊല്ലം 91, കാസർകോട് 53, ആലപ്പുഴ 49 എന്നിങ്ങനെയാണ് അപ്പീലിൽ മുന്നിലുള്ള മറ്റ് ജില്ലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.