വാളയാർ കേസ്: തുടരന്വേഷണം ആവശ്യപെട്ട് പോക്സോ കോടതിയിൽ അപേക്ഷ സമർപ്പിച്ചു

പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്സോ കോടതിൽ അപേക്ഷ സമർപ്പിച്ചു. പ്രതികളെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് പ്രോസിക്യൂഷൻ ആവശ്യപെട്ടു. 

ഒന്നും രണ്ടും നാലും പ്രതികളായ വി. മധു, ഷിബു, എം. മധു എന്നിവർ കോടതിയിൽ ഹാജരായി ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷയും ജുഡിഷ്യൽ കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ അപേക്ഷയും കോടതി പരിഗണിക്കും. ഹൈകോടതി ഉത്തരവിനെ തുടർന്നാണ് കോടതിയിൽ പുനർവിചാരണ ആരംഭിക്കുന്നത്.

പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി (പോക്സോ) ആണ് തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെവിട്ട് വിധി പ്രസ്താവിച്ചത്. ഈ വിധി റദ്ദാക്കിയ ഹൈകോടതി കേസ് പുനർവിചാരണ നടത്താൻ വിചാരണ കോടതിക്ക് ഉത്തരവ് നൽകുകയായിരുന്നു.

ഹൈകോടതി ഉത്തരവനുസരിച്ചാണ് ഇന്ന് പ്രതികളെ പൊലീസ് വിചാരണ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. മൂന്നാം പ്രതി പ്രദീപ് കുമാർ ആത്മഹത്യ ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.