കോഴിക്കോട്: മീഡിയവണ്‍ -മാധ്യമം സംരംഭമായ മീഡിയവണ്‍ അക്കാദമിയിൽ ഡിജിറ്റൽ സിനിമാട്ടോഗ്രഫി, ഫോട്ടോഗ്രഫി, വിഡിയോ എഡിറ്റിങ് എന്നീ ഹ്രസ്വകാല കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോട്ടോഗ്രഫി ക്ലാസ് ജനുവരി ആറിനും ഡിജിറ്റൽ സിനിമാട്ടോഗ്രഫി ക്ലാസ് ജനുവരി 27നും വിഡിയോ എഡിറ്റിങ് ക്ലാസ് ഫെബ്രുവരി മൂന്നിനും ആരംഭിക്കും.
മൂന്ന് കോഴ്സുകൾക്കും തിങ്കൾ മുതൽ വെള്ളി വരെ 10 മണി മുതൽ ഒരു മണി വരെയാണ് ക്ലാസ് സമയം. ഫോട്ടോഗ്രഫി കോഴ്സിന് ഒരു മാസമാണ് ദൈർഘ്യം. വിഡിയോഗ്രഫി, വിഡിയോ എഡിറ്റിങ് കോഴ്സുകൾക്ക് മീഡിയവണിൽ ഒരു മാസത്തെ ഇന്റേൺഷിപ്പും ഉൾപ്പെടെ നാല് മാസമാണ് ദൈർഘ്യം.
മീഡിയവൺ ചാനലിന്റെ പശ്ചാത്തല സൗകര്യങ്ങളും അവിടത്തെ പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധർ നൽകുന്ന പ്രായോഗിക പരിശീലനങ്ങളുമാണ് മീഡിയവൺ അക്കാദമിയുടെ പ്രത്യേകത. സിനിമ രംഗത്തെ വിദഗ്ധരും പരിചയ സമ്പന്നരായ ടെക്നീഷ്യൻമാരും ഫിലിം -ടി.വി പ്രഫഷനലുകളും ക്ലാസുകൾ നയിക്കും. ക്ലാസ് റൂം പഠനത്തോടൊപ്പം സാങ്കേതിക വിദ്യക്കും പ്രായോഗിക പരിശീലനത്തിനും പ്രൊഡക്ഷനും പ്രാധാന്യം നൽകുന്നു. മീഡിയവണിൽ ഓൺ - ദ-ജോബ് പരിശീലനവും ലഭിക്കും.
കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് എൻ.എസ്.ഡി.സി, നാഷനൽ സ്കിൽ ഡെവലപ്മെന്റ് കൗൺസിൽ ഓഫ് ഇന്ത്യയുടെ സർക്കാർ അംഗീകൃത കോഴ്സ് സർട്ടിഫിക്കറ്റും മീഡിയവൺ ചാനലിൽ നിന്നുള്ള ഇന്റേൺഷിപ് സർട്ടിഫിക്കറ്റും, മീഡിയവൺ അക്കാദമിയിൽനിന്നുള്ള കോഴ്സ് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.
ഹ്രസ്വകാല കോഴ്സുകൾക്ക് പുറമെ കൺവേർജൻസ് ജേണലിസം, ഫിലിം മേക്കിങ് ആൻഡ് വിഡിയോ പ്രൊഡക്ഷൻ എന്നീ പി.ജി ഡിപ്ലോമ കോഴ്സുകളും അക്കാദമി നടത്തുന്നുണ്ട്.
വിശദ വിവരങ്ങൾക്ക്: മീഡിയവൺ അക്കാദമി ഓഫ് കമ്യൂണിക്കേഷൻ, വെള്ളിപറമ്പ് പി.ഒ, കോഴിക്കോട് - 673008. ഫോണ്‍: 0495-2359455, 8943347400, 8943347420 ഇ-മെയിൽ: academy@mediaonetv.in, www.mediaoneacademy.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.