വടകര: സംസ്ഥാനത്തെ ഒഴിവുള്ള 57 ഹൈസ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരെ നിയമിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സെലക്ട് ലിസ്റ്റ് അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ സ്റ്റേ ചെയ്തെന്ന ഗവ. പ്ലീഡറുടെ കത്ത് ഹെഡ്മാസ്റ്റർ നിയമനം അവതാളത്തിലാക്കിയിരുന്നു. ഇതു സംബന്ധിച്ച് വാർത്ത മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
പിന്നാലെ വിദ്യാഭ്യാസ വകുപ്പ് നിയമനം സംബന്ധിച്ച് പുനഃപരിശോധന നടത്തി. പട്ടികയിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ അടിയന്തര പ്രാധാന്യത്തോടെ ഡി.ഡി.ഇമാർ മാർച്ച് 19 നകം നൽകണമെന്ന് വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെടുകയും 26ന് നിയമന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഹെഡ്മാസ്റ്റർ നിയമനത്തിന് അഡ്മിനിസ്ട്രേറ്റിവ് ൈട്രബ്യൂണൽ സ്റ്റേ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനം അട്ടിമറിക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചത്. ഹൈസ്കൂൾ ഹെഡ്മാസ്റ്ററുടെ നിയമനം ൈട്രബ്യൂണൽ സ്റ്റേ നിലവിലുണ്ടോ എന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ഇല്ല എന്ന മറുപടി നൽകിയതോടെയാണ് വകുപ്പിെന്റ ഇരട്ടത്താപ്പ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.