ജുഡീഷ്യല്‍ കമീഷൻ നിയമനം: സര്‍ക്കാര്‍ അന്വേഷണം നടത്തി ബുദ്ധിമുട്ടിക്കുന്നുവെന്ന് ഇ.ഡി കോടതിയില്‍

കൊച്ചി: സ്വർണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഹൈകോടതിയിൽ. ഇ.ഡിക്കെതിരെ സർക്കാർ നിരന്തരം അന്വേഷണം നടത്തുകയാണെന്ന് സോളിസിറ്റർ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

എന്നാൽ ജുഡീഷ്യല്‍ അന്വേഷണത്തിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹരജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയിൽ വാദിച്ചു. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഒരുവകുപ്പ് മാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ്. ഈ വകുപ്പിനെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാറിന് സാധിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍ വ്യക്തമാക്കി.

അതേസമയം, സ്വര്‍ണക്കടത്തിലെ സമാന്തര ജുഡീഷ്യല്‍ അന്വേഷണം ശരിയല്ലെന്നാണ് ഇഡിയുടെ വാദം. കമീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് അധികാരമില്ലെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം നേരത്തെ കോടതി തടഞ്ഞതാണെന്നും ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ കോടതിയെ അറിയിച്ചു. ഹരജി ഇടക്കാല ഉത്തരവിനായി മാറ്റി.

Tags:    
News Summary - Appointment of Judicial Commission: Enforcement Directorate in High court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.