കാലടി: സംസ്കൃത സർവകലാശാലയിൽ എം.ബി രാജേഷിന്‍റെ ഭാര്യ നിനിതയുടെ നിയമനത്തിൽ നടന്ന അട്ടിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥി കൂട്ടായ്മ. ഇതുസംബന്ധിച്ച് യൂനിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.ധർമ്മരാജ് അടാട്ടിന് ഫാറൂഖ് കോളജ് വിദ്യാർഥി കൂട്ടായ്മയാണ് കത്തയച്ചത്. നിയമനം പൂർണമായും പുനഃപരിശോധിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
യു.ജി.സിയും സർവകലാശാലയും നിഷ്കർഷിക്കുന്ന ചട്ടങ്ങൾ മറികടന്നുകൊണ്ട് ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ അവഗണിച്ചാണ് നിയമനം നടന്നത് എന്ന് ഇന്‍റർവ്യൂ ബോർഡിലെ വിഷയ വിദഗധ്ൻ ഡോ. ഉമ്മർ തറമേൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.
15 വർഷത്തെ അധ്യാപന പരിചയവും 30 ൽ അധികം സെമിനാറുകളിൽ പ്രബന്ധാവതരണവും 24 ൽ അധികം പ്രസിദ്ധീകരിക്കപ്പെട്ട രചനകളും മൂന്നോളം അവാർഡുകളും ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥി മൂന്നാം റാങ്കിലേക്ക് ഒതുങ്ങുമ്പോൾ ഒന്നാം റാങ്ക് നേടി നിയമനം ലഭിച്ച വ്യക്തിയെ എന്ത് മാനദണ്ഡത്തിലാണ് തെരഞ്ഞെടുത്തത് എന്ന് പരിശോധിക്കണമെന്നും കത്തിൽ പറയുന്നു.
കൃത്യമായ നിയമനങ്ങൾ നടപ്പിലാക്കാത്തത് മൂലം ഇത്തരത്തിൽ പ്രഗൽഭരായ അധ്യാപകരെയാണ് വിദ്യാർത്ഥി സമൂഹത്തിന് നഷ്ടമാകുന്നതെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.