വ്യവസായവകുപ്പിലെ മാഫിയകള്‍ ആരെന്ന് പരിശോധിക്കണം –കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഇ.പി. ജയരാജന്‍ ആരോപിച്ച വ്യവസായവകുപ്പിലെ മാഫിയകള്‍ ആരെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് മുന്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വകുപ്പിലെ മാഫിയകള്‍ എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ളെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ഇത്തരം നിയമനങ്ങള്‍ നടത്തേണ്ടിവരുമ്പോള്‍ കത്തെഴുതിക്കൊടുക്കാതെ വാക്കാന്‍ നിര്‍ദേശം നല്‍കാന്‍ ജയരാജന്‍ ശ്രമിക്കണമായിരുന്നെന്നും കുഞ്ഞാലിക്കുട്ടി ഉപദേശിച്ചു. മന്ത്രിസഭയിലെ രണ്ടാം സ്ഥാനത്തിരുന്ന ഒരാള്‍ രാജിവെച്ചപ്പോള്‍ അത് ഒരു കരിയില പൊഴിയുന്ന സുഖത്തോടെയാവില്ലല്ളോ. താന്‍ ഒഴിയുന്നതുവരെ മലബാര്‍ സിമെന്‍റ്സ് നല്ലരീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ലാഭവുമുണ്ടായിരുന്നു. താന്‍ ചുമതലയേറ്റപ്പോള്‍ ഒരു എം.ഡിയെയും മാറ്റിയിട്ടില്ല. സിഡ്കോ എം.ഡി. സജി ബഷീറിനെക്കുറിച്ച് ജയരാജന്‍ പറഞ്ഞ കാര്യങ്ങളില്‍ വാസ്തവമുണ്ട്. പലനീക്കങ്ങളും താനിടപെട്ട് തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാറില്‍ വ്യവസായവകുപ്പിന്‍െറ കീഴില്‍ ബന്ധുക്കളെയൊന്നും നിയമിച്ചിട്ടില്ല.
ഇതിനെതിരെ ഭരണപക്ഷത്തുനിന്നും ചില അഭിപ്രായപ്രകടനങ്ങള്‍ ഉയര്‍ന്നു. ചില പേരുകള്‍ അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. അത് തന്‍െറ ബന്ധുവായിരുന്നില്ളെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അബ്ദുറബ്ബിന്‍െറ ബന്ധുവാണെന്ന് ഭരണപക്ഷം പറഞ്ഞു. അതൊക്കെ ചിലപ്പോള്‍ വേണ്ടിവരുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഈ വിവാദം ഉയര്‍ന്നപ്പോള്‍ താന്‍ പരിശോധിച്ചു. തന്‍െറ ബന്ധുക്കളാരും ഇല്ളെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അവര്‍ക്കൊന്നും സര്‍ക്കാര്‍ ഉദ്യോഗത്തിന് താല്‍പര്യമില്ല- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Tags:    
News Summary - appointment of relatives: kunjalikkutty advices ep jayarajan,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.