അപ്പുണ്ണി ഇന്ന്​ ചോദ്യം ​െചയ്യലിന്​ ഹാജരായേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായേക്കും. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അപ്പുണ്ണിക്ക്​ നോട്ടീസ് നല്‍കിയതായാണ് സൂചന. 

കേസില്‍ ഗൂഢാലോചന തെളിയിക്കുന്നതിന് അപ്പുണ്ണിയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. ദിലീപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയപ്പോള്‍ മുതല്‍ അപ്പുണ്ണിയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എന്നാല്‍‌ ഒളിവില്‍ പോയ അപ്പുണ്ണിയെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച അപ്പുണ്ണിയോട്​ ജാമ്യാപേക്ഷ തള്ളിക്കൊണ്ട്​ ചോദ്യം ചെയ്യലിന് എത്രയും പെട്ടെന്ന് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ഫോണ്‍ വിളികളും പള്‍സര്‍ സുനി ജയിലില്‍ നിന്ന് കത്തെഴുതിയതുമായി ബന്ധപ്പെട്ടുമാണ് അപ്പുണ്ണിയില്‍ നിന്നും വിവരങ്ങള്‍ അറിയേണ്ടതുള്ളത്. പള്‍സര്‍ സുനി പല തവണ അപ്പുണ്ണിയുമായി ഫോണ്‍ വിളിച്ചതിന്‍റെ രേഖകള്‍ പുറത്തു വന്നിരുന്നു. 

Tags:    
News Summary - appunni present today for quiz - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.