സംവിധായകന്‍ ജി. അരവിന്ദന്റെ സ്മരണ നിറഞ്ഞ വേദിയിൽ കുമ്മാട്ടി 4 കെ പതിപ്പിനു പ്രേക്ഷകരുടെ നിറഞ്ഞ കൈയ്യടി. 43 വര്‍ഷത്തിന് മുമ്പ് കുമ്മാട്ടിയിൽ അഭിനയിച്ച നടന്‍ അശോക്, അരവിന്ദന്റെ മകന്‍ രാമു, സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ, കല്പറ്റ നാരായണൻ, എഴുത്തുകാരൻ സക്കറിയ, ഫിലിം ആർക്കിവിസ്റ്റ് ശിവേന്ദ്ര സിംഗ് ദുൻഗർപുർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം.
ഫിലിം ഗ്രെയിന്‍സ് സിനിമകളുടെ ഒരു കുറവായി കാണേണ്ടതില്ലെന്ന് ശിവേന്ദ്ര സിംഗ് ദുൻഗർപുർ പറഞ്ഞു. ഗ്രെയിന്‍സോട് കൂടിയ ചിത്രങ്ങളാണ് ഒരു തലമുറ കണ്ടുവളർന്നതെന്നും അത്തരം സിനിമകള്‍ കാണുന്നതിനെ തെറ്റായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 43 വര്‍ഷത്തിന് മുന്‍പ് നിര്‍മിച്ച ചിത്രം വീണ്ടെടുക്കണമെന്ന ആഗ്രഹത്തെ മേളയിലൂടെ യാഥാര്‍ത്ഥ്യമാക്കുകയാണ് ചെയ്യുന്നതെന്ന് എഴുത്തുകാരന്‍ പോള്‍ സക്കറിയ പറഞ്ഞു. കുമ്മാട്ടിയില്‍ അഭിനയിച്ച കുട്ടികള്‍ക്ക് പോലും 50 വയസിന് മുകളില്‍ പ്രായമായി. കുമ്മാട്ടി ഇപ്പോഴും ബാല്യകാലം നിലനിര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്കോര്‍സെസെയുടെ ദി ഫിലിം ഫൗണ്ടേഷന്‍, ഇറ്റലിയിലെ ബൊലോഗ്‍ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്‍ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രത്തെ നവ രൂപത്തിൽ സജ്ജമാക്കിയത് . ഇന്ത്യയിൽ ആദ്യമായാണ് ഈ 4K പതിപ്പ് പ്രദർശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.