കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിൽ സഭാധികൃതരും വിശ്വാസികളും വൈദികരും ചേർന്ന് രൂപംകൊടുത്ത സമവായ തീരുമാനമനുസരിച്ച് ദുക്റാന തിരുനാളിന് വിവിധ ദേവാലയങ്ങളിൽ പ്രത്യേക കുർബാനയായി ഏകീകൃത (സിനഡ്) കുർബാന അർപ്പിച്ചു.
ജനാഭിമുഖ കുർബാന നടക്കുന്ന 321 പള്ളികളിൽ 250ൽപരം ഇടവക ദേവാലയങ്ങളിലായിരുന്നു ഒരു സിനഡ് കുർബാന നടക്കേണ്ടിയിരുന്നത്. നിലവിൽ കുർബാനക്രമം സംബന്ധിച്ച് കോടതിയിൽ കേസുള്ള 50 പള്ളികളിൽ സിനഡ് അർപ്പിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസത്തെ ധാരണയിൽ തീരുമാനിച്ചിരുന്നു. മറ്റു പള്ളികളിൽ ഭൂരിപക്ഷം പള്ളികളിലും സിനഡ് കുർബാന വൈദികർ അർപ്പിച്ചു. എന്നാൽ, സിനഡ് കുർബാനയിൽ പങ്കെടുക്കാൻ വളരെക്കുറച്ചുപേർ മാത്രമാണ് ഉണ്ടായിരുന്നത്.
ചിലയിടത്ത് വിശ്വാസികളുടെ എതിർപ്പ് മൂലം വൈദികന് സിനഡ് കുർബാന അർപ്പിക്കാൻ കഴിഞ്ഞില്ല. ഈ വിവരം അതിരൂപത കൂരിയയെ അറിയിക്കാൻ വിശ്വാസികൾതന്നെ വികാരിയെ ചുമതലപ്പെടുത്തി. സിനഡ് കുർബാന നടന്ന വിവിധ പള്ളികളിലും വിരലിൽ എണ്ണാവുന്ന സിനഡ് അനുകൂലികൾ മാത്രമാണ് പങ്കെടുത്തത്. ഒരു ഇടവകയിൽപോലും സംഘർഷമോ പൊലീസ് ഇടപെടലോ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.