മഞ്ചേരി: രാത്രി കാറിലെത്തിയ യുവാക്കൾക്ക് നേരെ അക്രമം. അരീക്കോട് കീഴുപറമ്പിലാണ് യുവാക്കളെ നാട്ടുകാർ മർദിച്ചത്. യുവാക്കൾ സഞ്ചരിച്ച കാർ കീഴ്മേൽ മറിച്ചിട്ട് ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു. അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
മോഷ്ടാക്കളുടെ വിഹാരം തടയാൻ അടുത്തിടെയായി പ്രദേശത്ത് യുവാക്കളും നാട്ടുകാരും ജാഗ്രത പുലർത്തുന്നുണ്ട്. അതിനിടയിൽ കാറിൽ വന്നവരെ സംശയം തോന്നി ലോറി ഉപയോഗിച്ച് തടഞ്ഞ് ചോദ്യം ചെയ്തപ്പോൾ വ്യക്തമായി മറുപടി ലഭിച്ചില്ല. തുടർന്നായിരുന്നു കൈയ്യേറ്റവും മർദനവും. ഇവരെ മുക്കം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.