കുത്തേറ്റ മുഹമ്മദ് ആശുപത്രിയിൽ

അയൽവാസികൾ തമ്മിൽ വാക്കുതർക്കം; ഒരാൾക്ക് കുത്തേറ്റു

കാലടി: അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. കാലടി മേക്കാലടി വാത്തേലി വീട്ടിൽ മുഹമ്മദി (48) നാണ് കുത്തേറ്റത്. അയൽവാസി മൂത്തേടത്ത് വീട്ടിൽ സിറാജുദ്ദീൻ (45) ആണ് കുത്തിയതെന്ന് കാലടി പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി 10ഓടെയാണ് സംഭവം. പറമ്പിലേക്ക് വെള്ളം തിരിച്ചു വിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ മുഹമ്മദിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഹമ്മദിന് കാര്യമായ പരിക്കുകളില്ല. കസ്റ്റഡിയിലെടുത്ത സിറാജുദ്ദീനെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Argument between neighbours; One person was stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.