തിരുവനന്തപുരം: ഡി.ലിറ്റ് വിഷയത്തിൽ സർക്കാർ ഇടപെടൽ നടത്തിയിട്ടില്ലെന്ന മന്ത്രി ആർ. ബിന്ദുവിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് kerala ആരിഫ് മുഹമ്മദ് ഖാൻ. ആരാണ് ഇടപെടൽ നടത്തിയതെന്ന് അറിയില്ല. സിൻഡിക്കേറ്റ് യോഗം വിളിക്കാൻ കൃത്യമായ നിർദേശമാണ് കേരള വി.സിക്ക് നൽകിയത്.
യോഗം വിളിക്കാതെയാണ് വി.സി മറുപടി നൽകിയത്. അതുകൊണ്ട് അദ്ദേഹത്തിന് ചിലർ നിർദേശം നൽകുന്നെന്ന് താൻ കരുതി. വി.സിയെ വിമർശിച്ചിട്ടില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. സിൻഡിക്കേറ്റ് യോഗം ചേരുന്നതിനെ ചിലർ എതിർത്തെന്നാണ് വി.സി പറഞ്ഞത്. അതിനെയാണ് വിമർശിച്ചത്.
വി.സി നൽകിയ മറുപടിയിൽ വേദനയും ദുഃഖവുമാണ് തോന്നിയത്. 10 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ആറ് പ്രഫസർമാർക്ക് മതിയായ യോഗ്യതയില്ലെന്നാണ് കാലടി വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി അംഗങ്ങളായ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്ചെയർമാനും ആസൂത്രണ ബോർഡ് വൈസ്ചെയർമാനും പറയുന്നത്. എന്തുതരം പ്രഫസർമാരാണ് നമുക്കുള്ളത്.
ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേരള വി.സി രാജിവെക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ധാർമികത അദ്ദേഹവും തന്റേത് താനുമാണ് തീരുമാനിക്കേണ്ടതെന്നും ഗവർണർ പറഞ്ഞു. ചാൻസലർ സ്ഥാനത്ത് തുടരുമോയെന്ന ചോദ്യത്തിന് ഒരുപാട് ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.