ഡി.വൈ.എഫ്.ഐയെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അരിതാ ബാബു. നവ കേരള യാത്രക്ക് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ല കമ്മറ്റിയുടെ കരിങ്കൊടി സ്വീകരണം അരൂർ നിയോജകമണ്ഡലത്തിലെ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനു മുന്നിൽ നിന്ന് ജില്ല വൈസ് പ്രസിഡൻറ് ഗംഗ ശങ്കർ നൽകിയിട്ടുണ്ട്.
അരൂരിൽ വിവിധ ഇടങ്ങളിൽ ഡി.വൈ.എഫ്.ഐക്കാർ യൂത്ത് കോൺഗ്രസുകാരെ ആക്രമിക്കാൻ ഒരുങ്ങിയിരിക്കുന്നു എന്നറിഞ്ഞത് കൊണ്ട് പറയുകയാണ് വരുന്ന മൂന്ന് ദിവസങ്ങളിലും ജില്ലയിലൂടെ നീളം സമാനതകളില്ലാത്ത പ്രതിഷേധങ്ങളുമായി യൂത്ത് കോൺഗ്രസ് തെരുവിൽ തന്നെ ഉണ്ടാകും നേരിടാൻ ഒരുങ്ങിയിരുന്നോയെന്നാണ് ഡി.വൈ.എഫ്.ഐക്കാരോട് ഫേസ് ബുക്ക് പേജിലൂടെ അരിതാ ബാബു പറയുന്നത്.
കുറിപ്പ് പൂർണരൂപത്തിൽ
നവ കേരള യാത്രക്ക് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ല കമ്മറ്റിയുടെ കരിങ്കൊടി സ്വീകരണം അരൂർ നിയോജകമണ്ഡലത്തിലെ പൂച്ചാക്കൽ പൊലീസ് സ്റ്റേഷനു മുന്നിൽ നിന്ന് ജില്ല വൈസ് പ്രസിഡൻറ് ഗംഗ ശങ്കർ നൽകിയിട്ടുണ്ട്.
അരൂരിൽ വിവിധ ഇടങ്ങളിൽ ഡി.വൈ.എഫ്.ഐ ഗുണ്ടകൾ യൂത്ത് കോൺഗ്രസുകാരെ ആക്രമിക്കാൻ ഒരുങ്ങിയിരിക്കുന്നു എന്നറിഞ്ഞത് കൊണ്ട് പറയുകയാണ് വരുന്ന മൂന്ന് ദിവസങ്ങളിലും ജില്ലയിലൂടെ നീളം സമാനതകളില്ലാത്ത പ്രതിഷേധങ്ങളുമായി യൂത്ത് കോൺഗ്രസ് തെരുവിൽ തന്നെ ഉണ്ടാകും നേരിടാൻ ഒരുങ്ങിയിരുന്നോ ഡി.വൈ.എഫ്.ഐ കാരെ നിങ്ങളുടെ അക്രമം കണ്ട് പിന്തിരിയുന്നവരെല്ലാം യൂത്ത് കോൺഗ്രസുകാർ അത് ചിലപ്പോൾ നിങ്ങൾക്കറിയില്ലായിരിക്കും അതുകൊണ്ടൊന്നും ഓർമ്മിപ്പിക്കാം. ക്വിറ്റിന്ത്യാ സമര കാലത്ത് സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് നേർക്ക് നേർ സമരം ചെയ്ത നേതാക്കന്മാരുടെ പിൻമുറക്കാരാണ് ഞങ്ങൾ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.