അർജുന്‍ മാതാപിതാക്കൾക്കൊപ്പം

സിവില്‍ സര്‍വിസ് റാങ്കിന്റെ തിളക്കത്തില്‍ അർജുന്‍

രാമപുരം: സിവില്‍ സര്‍വിസ് പരീക്ഷയില്‍ 145ാം റാങ്കുമായി രാമപുരം സ്വദേശിയായ യുവ എന്‍ജിനീയര്‍ നാടിന് അഭിമാനമായി. ഏഴാച്ചേരി കാവുങ്കല്‍ വീട്ടില്‍ അര്‍ജുനാണ് റാങ്ക് കരസ്ഥമാക്കിയത്. കൊച്ചിയില്‍ മറൈന്‍ഷിപ്പില്‍ ഇലക്ട്രോണിക്സ് ടെക്നീഷ്യനായി ജോലിചെയ്യുകയാണ് ബി.ടെക് ബിരുദധാരിയായ അര്‍ജുന്‍. തിരുവനന്തപുരം ഐലൻഡ് ഐ.എ.എസ് അക്കാദമിയിലാണ് സിവില്‍ സർവിസ് പരീക്ഷക്ക് പരിശീലനം നേടിയത്.

തിങ്കളാഴ്ച അര്‍ജുന്‍ ആലുവയിലുള്ള സുഹൃത്തിന്റെ വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയിലാണ് സിവില്‍ സര്‍വിസ് ഫലം വന്നതും റാങ്ക് ലഭിച്ച വിവരം അറിയുന്നതും.

സുഹൃത്തുക്കളുടെ പ്രേരണയെത്തുടര്‍ന്നാണ് സിവില്‍ സർവിസ് പരീക്ഷ എഴുതിയത്. റാങ്ക് കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ലെന്നും കിട്ടിയതില്‍ സന്തോഷമുണ്ടെന്നും വിചാരിച്ച സര്‍വിസ് കിട്ടിയില്ലെങ്കില്‍ ഒന്നുകൂടി പരീക്ഷ എഴുതുമെന്നും അര്‍ജുന്‍ പറഞ്ഞു.

പിതാവ് ഉണ്ണികൃഷ്ണന് ബിസിനസാണ്. മാതാവ്: ബിന്ദു. സഹോദരന്‍ അനന്തു ബംഗളൂരുവില്‍ അമേരിക്കന്‍ കമ്പനിയില്‍

ഇലക്ട്രോണിക്സ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്.


Tags:    
News Summary - Arjun in the limelight of the civil service rank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.