തിരുവനന്തപുരം: ഒാണത്തിന് മുന്നോടിയായി ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ ട്രഷറികളിൽ സംവിധാനമൊരുക്കാൻ നിർദേശം. ആവശ്യമെങ്കിൽ ശനിയാഴ്ചയായ ആഗസ്റ്റ് 22നും ട്രഷറി തുറക്കണം. 27 വരെ ആവശ്യമെങ്കിൽ മുഴുവൻ ജീവനക്കാരും ഹാജരാകണം.
ട്രഷറികളിലേക്ക് ഇ-സബ്മിറ്റ് ചെയ്ത ശമ്പള, ബോണസ്, ഉത്സവബത്ത, അഡ്വാൻസ് ഇനങ്ങളിലെയും സ്പാർക്ക് വഴിയുള്ള ബില്ലുകൾ ട്രഷറി മെയിൽ വന്നിട്ടുണ്ടെന്ന് ഉറപ്പാക്കി പാസാക്കണമെന്നും ട്രഷറി ഡയറക്ടർ നിർദേശിച്ചു. ഇ-ബില്ലുകളുടെ ഹാർഡ് േകാപ്പി സെപ്റ്റംബർ 10നകം ട്രഷറികളിൽ സമർപ്പിക്കാൻ നിർദേശിക്കണം.
ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലൊഴികെ ജില്ല ട്രഷറി ഒാഫിസർ അവധി എടുക്കരുത്. അവധി എടുക്കുന്നുവെങ്കിൽ ഡയറക്ടെറയോ ഡെപ്യൂട്ടി ഡയറക്ടർമാെരയോ അറിയിക്കണം. ഇടപാടുകൾ പരാതിരഹിതവും സുതാര്യവുമായി നടക്കുന്നതെന്ന് ഉറപ്പാക്കാനും ക്രമീകരണം ഉണ്ടാക്കാനും ജില്ല ട്രഷറി ഒാഫിസർമാരുടെ സാന്നിധ്യം അത്യാവശ്യമാെണന്നും ട്രഷറി ഡയറക്ടറുടെ സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.