വടകര: യു.പി പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു മലയാളി യുവാക്കളെ സംബന്ധിച്ച് പുറത്തേക്കുവരുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്ന് കുടുംബം. യുവാക്കളുടെ അറസ്റ്റിനു പിന്നില്‍ ഏറെ ദുരൂഹതകളുണ്ടെന്നും കസ്റ്റഡിയിലുള്ള വടകര പുതുപ്പണം സ്വദേശി ഫിറോസിെൻറ ബന്ധുക്കള്‍ പറഞ്ഞു. യു.പി പൊലീസിെൻറ ആസൂത്രിത മുസ്ലിം വേട്ടയുടെ ഭാഗമായി യുവാക്കളെ തട്ടിക്കൊണ്ടു പോയി കള്ളക്കേസില്‍ കുടുക്കിയതാണെന്നും കുടുംബം ആരോപിക്കുന്നു.
ഫിറോസിനെയും പന്തളം സ്വദേശിയായ അന്ഷാദിനെയുമാണ് ഇക്കഴിഞ്ഞ 11ന് യു.പി. പൊലീസ് തീവണ്ടിയില്‍നിന്ന് തട്ടിക്കൊണ്ടുപോയി, ഫെബ്രുവരി 16ന് ഭീകരാക്രമണം നടത്താനെത്തിയതാണെന്ന പേരില്‍ വാർത്തസമ്മേളനം നടത്തി അറസ്റ്റ്ചെയ്തതെന്ന് കുടുംബം പറയുന്നു. ഇതുസംബന്ധിച്ച് വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. ഫെബ്രുവരി ആറിനാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഫിറോസ് സംഘടനയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ബിഹാറിലേക്ക് പോയത്.
തുടര്‍ന്ന് 11ാം തീയതി ബിഹാറിലെ കട്ടിഹാറില്നിന്നു മുംബൈയിലേക്ക് ട്രെയിന്‍ കയറി. 11ന് രാവിലെയും വൈകീട്ട് 3.45നും കുടുംബത്തെ ഫോണിലൂടെ ബന്ധപ്പെട്ടു. എന്നാല്‍, വൈകീട്ടോടെ ഫോണ്‍ സ്വിച്ച് ഓഫായി. പിന്നീട് ഫോണെടുത്തു. എന്നാൽ, സംസാരിച്ചില്ല. തുടര്‍ന്ന് വടകര പൊലീസില്‍ കുടുംബം പരാതി നല്കി.
പരാതി ഫയലില്‍ സ്വീകരിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥര്‍ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും ഫോണെടുത്തെങ്കിലും മറുപടിയുണ്ടായിരുന്നില്ല. 16ന് രാത്രിയോടെ യു.പി. പൊലീസ് വാർത്തസമ്മേളനം വിളിച്ചുകൂട്ടി രണ്ട് ആയുധധാരികളായ പോപുലര്‍ ഫ്രണ്ടുകാരെ പിടിച്ചിട്ടുണ്ടെന്നും, ഇവര്‍ ഭീകരാക്രമണത്തിന് വന്നതാണെന്നൊക്കെയുള്ള വ്യാജ പ്രചാരണം നടത്തുകയായിരുന്നു.
വര്‍ഷങ്ങളായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണ് ഫിറോസ്. എന്നാല്‍, വടകര പൊലീസില്‍ പെറ്റിക്കേസ് പോലുമില്ല. ഫിറോസ് ബംഗ്ലാദേശ് സന്ദര്‍ശിച്ചെന്നും, അവിടെനിന്നും സ്ഫോടക വസ്തുക്കള്‍ ശേഖരിച്ചെന്നുമുള്ള വാര്‍ത്തയും അടിസ്ഥാനരഹിതമാണ്. വസ്തുത അന്വേഷിക്കാതെയുള്ള വാര്‍ത്തകളാണ് ചിലർ പടച്ചുവിടുന്നതെന്നും ഫിറോസിെൻറ കുടുംബം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.