ഗുജറാത്ത് വംശഹത്യയിൽ നീതിയുടെയും ഇരകളുടെയും പക്ഷത്ത് നിന്ന ടീസ്റ്റ സെറ്റൽവാദിനെയും ആർ.ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത നടപടി ഫാഷിസത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനുള്ള ആഹ്വാനമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. ഭരണകൂടം ജനാധിപത്യ മൂല്യങ്ങളെ ധ്വംസിക്കുമ്പോൾ പ്രതിരോധിക്കേണ്ട കോടതി അവരുടെ പക്ഷം ചേരുന്നത് ദൗർഭാഗ്യകരമാണ്. സംഘ്പരിവാറിനോട് രാജിയാകാൻ സന്നദ്ധരാകാത്തവരെ ഭരണകൂട സാമഗ്രികളുപയോഗിച്ച് കീഴ്‌പ്പെടുത്താനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ പറഞ്ഞു.
നീതി ലഭ്യമാവില്ലെന്ന ജനങ്ങളുടെ തോന്നൽ രാജ്യത്തെ അപകടത്തിലേക്ക് നയിക്കും. ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ് സർക്കാർ ചെയ്യുന്നത്. എതിർശബ്ദങ്ങളെ ജയിലിലടച്ച് നിശബ്ദമാക്കാനുള്ള ശ്രമം സംഘ്പരിവാറിന്റെ വ്യാമോഹമാണെന്നും അത്തരം നീക്കങ്ങൾ കൂടുതൽ ജനകീയമായ പ്രതിരോധത്തിന് ആവേശം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.