കൊണ്ടോട്ടി: പീഡന കേസിലെ പിടികിട്ടാപ്പുള്ളിയെ കൊണ്ടോട്ടി പൊലീസ് പിടികൂടി കര്‍ണാടക പൊലീസിന് കൈമാറി. രണ്ടുവര്‍ഷം മുമ്പ് മംഗലാപുരം സ്വദേശിനിയുടെ പരാതിയില്‍ മംഗലാപുരം വനിത പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി കൊണ്ടോട്ടി നീറാട് സ്വദേശി നിധീഷിനൊണ് (33) പിടികൂടിയത്.
പലതവണ കര്‍ണാടക പൊലീസ് ഇയാളെ അന്വേഷിച്ച് വീട്ടില്‍ വന്നെങ്കിലും പിടികൂടാനായില്ല. നിധീഷ് ഗോവയിലും മറ്റുമായി ഒളിവില്‍ കഴിയുകയായിരുന്നു.കോവിഡായതിനാല്‍ നാട്ടില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ കെ.എം. ബിജുവിെൻറ നേതൃത്വത്തില്‍ ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡ് അംഗങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥന് മാനാട്ട്, അബ്ദുല്‍ അസീസ്, ഉണ്ണികൃഷ്ണന് മാരത്തു, പി. സഞ്ജീവ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.