പൂന്തുറ: കടലാഴങ്ങളിൽനിന്ന് തീരം തേടിയുള്ള കടലാമകളുടെ വരവ് നിലച്ചു. ആഴക്കടലില്‍ നിന്ന് എത്ര അകലെയാണങ്കിലും വിശാലമായ കടൽത്തീരങ്ങള്‍ തേടി മുട്ടയിടാെനത്തുന്ന കടലാമകളുടെ വരവാണ് ഇത്തവണ ജില്ലയുടെ തീരങ്ങളില്‍ ഇല്ലാതായിരിക്കുന്നത്. നവംബര്‍ മുതല്‍ തീരത്ത് മുട്ടയിടാനായി എത്തുന്ന ഒലീവ് റിഡ്ലി ഇനത്തില്‍പെട്ട കടലാമകളെ ഇക്കുറി തീരത്ത് കാണാനില്ല.
കടലിലെ അശാസ്ത്രീയ മത്സ്യബന്ധനം, തീരത്തുനിന്ന് കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, തീരങ്ങളുടെ വിസ്തൃതി കുറയൽ എന്നിവയൊക്കെയാണ് കടലാമകള്‍ എത്താത്തതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കടലിലെ ആവാസ്ഥ വ്യവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന കടലാമകള്‍ ഇത്തവണ തീരത്ത് എത്തി മുട്ടയിടാത്തത്് ഇവയുടെ വംശമറ്റുപോകുന്നതിെൻറ പ്രധാനലക്ഷണമെന്നും സമുദ്രപഠനരംഗത്തുള്ളവർ പറയുന്നു.
കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്തെ തീരമേഖലയിൽനിന്ന് നൂറുകണക്കിന് മുട്ടകള്‍ വിരിഞ്ഞ് ആമക്കുഞ്ഞുങ്ങള്‍ കടലിലേക്ക് പോയിരുന്നു. ഇത്തവണ ഒന്ന് പോലും ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് കടലാമ സംരക്ഷണ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്നവര്‍ വെളിപ്പെടുത്തുന്നു.
എട്ടിനം കടലാമയുള്ളതില് കേരളതീരത്ത് കൂടുതലായി എത്തുന്നത് ഒലീവ് റിഡ്ലി ഇനത്തില്പെട്ടയാണ്. മീന്മുട്ടകളെ തിന്നുന്ന കടല്‍ചൊറി(ജെല്ലി ഫിഷ്), മത്സ്യസമ്പത്തിെൻറ നാശത്തിന് കരണമാകുന്ന വിഷമത്സ്യങ്ങള്‍, കൂണുകള്‍ എന്നീവയെല്ലാം ഭക്ഷിച്ച് അവയുടെ ക്രമാതീതമായ വർധന തടഞ്ഞ് മത്സ്യസമ്പത്ത് നിലര്‍ത്തുന്നതിൽ കടലാമകൾ മുഖ്യപങ്ക് വഹിക്കുന്നു. കടലാക്രമണത്തില്‍ കൂടുതല്‍ തീരങ്ങള്‍ കടല്‍ വീഴുങ്ങിയപ്പോള്തന്നെ കടലാമകളുടെ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചുവെങ്കിലും ഒന്നും ഇതുവരെയും വെളിച്ചം കണ്ടിട്ടില്ല.
കടലാമകളുടെ സംരക്ഷണത്തിനായി ജില്ലകള്‍ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥ സമിതികള്‍ രൂപവത്കരിക്കണമെന്ന് ഫിഷറീസ് ഡയറക്ടര്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് ശിപാർശ നൽകിയിരുന്നു. കടലാമകളുടെ സംരക്ഷണത്തിനായി സംസ്ഥാനത്ത് ഒമ്പത് തീരദേശ ജില്ലകളില്‍ ഫിഷറിസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വിദ്യാർഥികളും മറ്റുമടങ്ങുന്ന സമിതികള്‍ രൂപവത്കരിക്കണമെന്ന നിര്‍ദേശവും അവഗണിക്കപ്പെട്ടു.
തീരം സംരക്ഷിച്ചാല്‍ മാത്രമേ കടലാമകളുടെ പ്രജനനം നടക്കുകയുള്ളൂ. പ്രജനനത്തിനായി കിലോമീറ്ററുകള്‍ താണ്ടിയത്തെുന്ന പെണ്‍കടലാമകള്‍ രാത്രി സമയങ്ങളില്‍ കരയിലേക്ക് ഇഴഞ്ഞുകയറി വലിയ കുഴി ഉണ്ടാക്കി മുട്ടയിട്ട് തിരികെ പോകാറാണ് പതിവ്. പിന്നീട് മുട്ട വിരിഞ്ഞ് ആമക്കുഞ്ഞുങ്ങള്‍ കടലിലേക്ക് പോകുന്നു.
അടുത്ത കാലംവരെയും കടലാമകളുടെ പ്രജനനത്തിന് ഏറ്റവും അനുയോജ്യമായ ആവാസ വ്യവസ്ഥയായിരുന്നു പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങുവരെയുള്ള ജില്ലയുടെ തീരക്കടലും തീരവും. തീരടക്കടലില്നിന്ന് കടലാമകളെ മാംസത്തിനും പുറംതോടിനുമായി വേട്ടയാടുന്ന സംഘങ്ങളും തലസ്ഥാനജില്ലയില്‍ സജീവമാണ്.
മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികളുടെ വലകളില്‍ ആമകള്‍ കുടുങ്ങിയാല്‍ ഇവയെ കടലിലേക്ക് തന്നെ തിരികെ വിടാനാണ് വന്യജീവി വകുപ്പിെൻറ നിര്‍ദേശമുള്ളത്. ഇതും പാലിക്കപ്പെടുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.