അരൂർ അപകടം: രണ്ട് മൃതദേഹം കിട്ടി

അരൂര്‍: അരൂര്‍-കുമ്പളം പാലത്തില്‍നിന്ന് നിയന്ത്രണംവിട്ട വാന്‍ കായലിലേക്ക് വീണ് ഉണ്ടായ അപകടത്തില്‍ കാണാതായ അഞ്ചുപേരില്‍  രണ്ടുപേരുടെ മൃതദേഹം ലഭിച്ചു.  നേപ്പാള്‍ പ്യാഗന്‍ ജില്ലയില്‍നിന്നുള്ള മധു ഖത്രി (31), ഹിമന്‍ലാല്‍ ഖത്രി (32) എന്നിവരുടെ ജഡങ്ങളാണ് തിരച്ചില്‍ സംഘം വ്യാഴാഴ്ച കണ്ടത്തെിയത്. വാഹനത്തിന്‍െറ ഡ്രൈവര്‍ വടുതല കുടപുറം സ്വദേശി നിജാസ് അലി, നേപ്പാള്‍ സ്വദേശികളായ ശ്യാംഖത്രി, ജമന്‍ ബഹാദൂര്‍ ഖത്രി എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

ഉച്ചക്ക് ഒരുമണിയോടെയാണ്  മധുവിന്‍െറ മൃതശരീരം അപകടസ്ഥലത്തുനിന്ന് ലഭിച്ചത്. പാലത്തില്‍ നിന്ന പൊലീസുകാരാണ് മൃതശരീരം ആദ്യം കണ്ടത്.  ഇവര്‍ കായലില്‍ തിരച്ചില്‍ നടത്തുന്നവരെ വിവരം അറിയിക്കുകയായിരുന്നു. വൈകുന്നേരം നാലുമണിയോടെ ഇടക്കൊച്ചി പാലത്തിനടിയില്‍നിന്നാണ് ഹിമന്‍ലാലിന്‍െറ മൃതശരീരം കിട്ടിയത്. മൃതശരീരങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് നീക്കി. ഇനിയും കാണാനുള്ളവര്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. കോസ്റ്റ് ഗാര്‍ഡ്, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ എന്നിവരാണ് തിരച്ചിലിന് നേതൃത്വം കൊടുക്കുന്നത്. നാവികസേനയുടെ തിരച്ചില്‍ രാവിലെ 6.30ഓടെ ആരംഭിച്ചു. ചീഫ് പെറ്റി ഓഫിസര്‍ എസ്.കെ. പെരുമാളിന്‍െറ നേതൃത്വത്തിലെ മുങ്ങല്‍ വിദഗ്ധരുടെ ആറംഗ സംഘമാണ് തിരച്ചില്‍ തുടരുന്നത്.

ബുധനാഴ്ച വൈകീട്ട് 6.30ഓടെ ആരൂര്‍ പാലത്തിന്‍െറ കൈവരി തകര്‍ത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച വാന്‍ കായലിലേക്ക് മറിയുന്നതുമാത്രമാണ് അപകടത്തിന് ദൃക്സാക്ഷികള്‍ കണ്ടിരുന്നത്. വേമ്പനാട്ടുകായലില്‍ 30 മീറ്ററോളം ആഴമുള്ള ഭാഗത്താണ് വാന്‍ പതിച്ചത്. സന്ധ്യക്ക് കായലില്‍ വീണ വാഹനം പൊടുന്നനെ മുങ്ങിപ്പോവുകയും ചെയ്തു.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ അരൂര്‍ റെയില്‍വേ പാലത്തിന് സമീപത്തുനിന്നാണ് വാന്‍ കണ്ടത്തെിയത്.
വാനില്‍നിന്ന് ഒരാള്‍ നീന്തി രക്ഷപ്പെട്ടതുമാത്രമാണ് ഓടിയത്തെിയവര്‍ കണ്ടത്.

 

Tags:    
News Summary - arroor accident searching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.