ശബരിമലയിലെ കൃത്രിമ തിരക്ക്: മന്ത്രി സജി ചെറിയാനെതിരെ ഡി.ജി.പിക്ക്​ ഡി.സി.സി പ്രസിഡന്‍റിന്‍റെ പരാതി

കോട്ടയം: മന്ത്രി സജി ചെറിയാൻ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന്​ ആരോപിച്ച്​ ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ്​ ഡി.ജി.പിക്ക് പരാതി നൽകി. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പാമ്പാടിയിൽ നവകേരള സദസ്സുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ ‘ശബരിമലയിൽ കൃത്രിമ തിരക്കുണ്ടാക്കാൻ പ്രതിപക്ഷ കക്ഷികൾ ശ്രമിക്കുന്നു’ എന്ന് മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി തന്നോട് പറഞ്ഞെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മന്ത്രി സജി ചെറിയാൻ പ്രസംഗിച്ചിരുന്നു.

ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് തീർഥാടകർ വരുന്ന ശബരിമലയിൽ കൃത്രിമ തിരക്കുണ്ടാക്കാൻ ശ്രമം നടന്നുവെന്ന മന്ത്രിയുടെ വെളിപ്പെടുത്തൽ ഗുരുതരമാണ്. മതസൗഹാർദം തകർക്കുന്നതിനും തീർഥാടകരെയും ഭക്തരെയും കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾക്കെതിരെ തിരിച്ചു വിടണമെന്ന ദുരുദ്ദേശ്യത്തോടെയുമാണ് പ്രസ്താവനയെന്ന്​ പരാതിയിൽ നാട്ടകം സുരേഷ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - Artificial congestion at Sabarimala: Kottayam DCC president's complaint to DGP against minister Saji Cherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.