കോഴിക്കോട്: കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റതിന് താമരശ്ശേരിയിലെ സ്ഥാപനത്തിന് രണ്ട് ലക്ഷം പിഴയിട്ട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന റോയൽ ബിഗ് മാർട്ട് എന്ന സ്ഥാപനത്തിനാണ് രണ്ട് ലക്ഷം രൂപ പിഴ വിധിച്ചത്. അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിൻ ബി എന്ന ഡൈ ചേർത്ത ശർക്കര വിറ്റതിനാണ് നടപടി.
2020 ജനുവരി 11ന് ഫുഡ് സേഫ്റ്റി ഓഫിസറുടെ പരിശോധനയിലാണ് കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റത് കണ്ടെത്തിയത്. തുടർന്ന് ക്രിമിനൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
അനുവദനീയമല്ലാത്ത രാസവസ്തുക്കൾ ഭക്ഷണത്തിൽ ചേർത്താൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമീഷണർ സക്കീർ ഹുസൈൻ അറിയിച്ചു. എൻഫോർസ്മെന്‍റ് നടപടികളുടെ ഫലമായി ഭക്ഷ്യവസ്തുക്കളുടെ ലാബ് റിസൾട്ടുകളിൽ റോഡമിന്‍റെ സാന്നിധ്യം കുറഞ്ഞ് വരുന്നുണ്ട്. വ്യാപാരികൾ ഇത്തരം വസ്തുക്കൾ വരുന്ന ചാക്കിൽ ലേബൽ ഉണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതും വാങ്ങിയ ബില്ലുകൾ സൂക്ഷിക്കേണ്ടതാണെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.