കണ്ണൂർ: മീഡിയവൺ, ഏഷ്യാനെറ്റ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ തലകുത്തിനിന്ന ് ചിത്രംവരച്ച് പ്രതിഷേധം. ശിൽപിയും ചിത്രകാരനുമായ കൂക്കാനം സുരേന്ദ്രനാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.
സത്യം തുറന്നുപറയുന്ന മാധ്യമങ്ങൾക്കെതിരെ മോദിസർക്കാർ ഫാഷിസ്റ്റ് ഭീകരതയാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് തടയിട്ടില്ലെങ്കിൽ മാധ്യമപ്രവർത്തകരുടെ ജീവൻ പോലും അപകടത്തിലാകും. വർഗീയ ഫാഷിസ്റ്റുകൾ വികൃതമാക്കിയ സമകാലിക ഇന്ത്യയെയാണ് കൂക്കാനം സുരേന്ദ്രൻ തലകുത്തിനിന്ന് വരച്ചത്. കണ്ണൂർ ആർ.എസ് പോസ്റ്റോഫിസിന് മുന്നിലായിരുന്നു പ്രതിഷേധ ചിത്രരചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.