അരുൺ ബാലചന്ദ്രനെ കസ്​റ്റംസ് ചോദ്യം ചെയ്തു

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ ഐ.​ടി ഫെ​ലോ അ​രു​ൺ ബാ​ല​ച​ന്ദ്ര​നെ ക​സ്​​റ്റം​സ് ചോ​ദ്യം ചെ​യ്തു. കൊ​ച്ചി ക​സ്​​റ്റം​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ൽ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം നീ​ണ്ടു. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് സ​മീ​പം അ​രു​ൺ എ​ടു​ത്തു​ന​ൽ​കി​യ ഫ്ലാ​റ്റി​ലാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്ന, സ​രി​ത്ത്, സ​ന്ദീ​പ് എ​ന്നി​വ​ർ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​സ്​​റ്റം​സ് നേ​ര​േ​ത്ത ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​െൻറ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് ഇ​ പ്ര​ധാ​ന​മാ​യും ചോ​ദി​ച്ച​ത്. പ്ര​തി​ക​ളു​മാ​യി മു​മ്പ്​ ബ​ന്ധ​മു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നും ഇ​വ​രെ എ​ങ്ങ​നെ​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും ചോ​ദി​ച്ച​റി​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് ഫ്ലാ​റ്റ് എ​ടു​ത്തു​ന​ൽ​കാ​ൻ സ​ഹാ​യം ന​ൽ​കി​യ​തെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് അ​രു​ൺ ന​ൽ​കി​യ​ത്.

മു​മ്പ്​ എ​പ്പോ​ഴൊ​ക്കെ ഇ​വ​ർ ത​മ്മി​ൽ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന ഫോ​ൺ രേ​ഖ​ക​ള​ട​ക്കം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.