തിരുവനന്തപുരം: കൊല്ലപ്പെട്ട ആർ.എസ്.എസ് ശ്രീകാര്യം ബസ്തികാര്യവാഹ് രാജേഷിെൻറ വീട് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഞായറാഴ്ച സന്ദർശിക്കും.
രാവിലെ 10ന് തിരുവനന്തപുരത്തെത്തുന്ന ജെയ്റ്റ്ലി നഗരത്തിൽ നടന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ തകർന്ന ബി.ജെ.പി കൗൺസിലര്‍മാരുടെ വീടുകളും സന്ദർശിക്കും.
സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുമായും അരുൺ ജെയ്റ്റ്ലി ചർച്ച നടത്തും. സംസ്ഥാനത്ത് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർക്കുനേരെ സി.പി.എം അക്രമം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം. കഴിഞ്ഞ ദിവസം ബി.ജെ.പി എം.പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ സന്ദർശിച്ച് ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
മീനാക്ഷി ലേഖി എം.പി പാർലമെൻറിലും ഇക്കാര്യം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദർശനമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.