അങ്കമാലി: റോഡപകടത്തില്‍ ഗുരുതര പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച യുവാവിെൻറ അവയവങ്ങള്‍ ഏഴുപേര്‍ക്ക് ജീവനേകും. മകെൻറ വേർപാടിെൻറ തീരാനൊമ്പരത്തിലും മാതാപിതാക്കൾ കാരുണ്യമനസ്സ് തുറന്നതാണ് മകെൻറ ഹൃദയവും വൃക്കകളും കരളും കൈകളും കണ്ണുകളും ഏഴുപേര്‍ക്ക് പുതുജീവിതം സമ്മാനിക്കുന്നത്. അങ്കമാലി വേങ്ങൂര്‍ ചേരാമ്പിള്ളി വീട്ടില്‍ രാജെൻറ മകന് അരുണ്രാജിെൻറ (28) അവയവങ്ങളാണ് ഇനിയും ജീവിക്കുക.
നെടുമ്പാശ്ശേരി വിമാനത്താവളത്തിെല ഗ്രൗണ്ട് ഹാൻഡ്ലിങ് ജീവനക്കാരനായ അരുണ്‍രാജ് ഞായറാഴ്ച ജോലികഴിഞ്ഞ് സഹപ്രവര്‍ത്തകെൻറ ബൈക്കിൽ സഞ്ചരിക്കുമ്പോള്‍ നായത്തോട് കള്ളുഷാപ്പിന് സമീപംവെച്ച് പിന്നിൽ കാറിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അരുണിനെ അങ്കമാലി എല്‍.എഫ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ആശുപത്രി മാനേജ്മെൻറും ഡോക്ടര്‍മാരും അരുണിെൻറ കുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചെയ തുടർന്ന് അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സമ്മതിച്ചു.
ആശുപത്രി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരക്കല്‍, അങ്കമാലി നഗരസഭ ചെയർപേഴ്സൻ എം.എ. ഗ്രേസി എന്നിവര്‍ ഇക്കാര്യം ആരോഗ്യമന്ത്രി ശൈലജെയ അറിയിച്ചു. അവയവദാന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കേരള നെറ്റ്വർക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിങിെൻറ (കെ.എന്‍.ഒ.എസ്) അനുമതി ലഭിച്ചതോടെ അരുണിനെ ചൊവ്വാഴ്ച രാവിലെ 10ന് തിയറ്ററിലേക്ക് മാറ്റി. ഈ സമയം ഹൃദയവും കരളും കണ്ണുകളും കൈകളും സ്വീകരിക്കാനുള്ളവരെ ചെന്നൈ ഫോര്‍ട്ടിസ് മലര് ആശുപത്രി, കൊച്ചി അമൃത ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ ഓപറേഷന് തിയറ്ററുകളിൽ സജ്ജമാക്കി കഴിഞ്ഞിരുന്നു.
അനുയോജ്യമായ ഹൃദയം സ്വീകരിക്കാന്‍ കേരളത്തില്‍ ആളില്ലാത്തതിനാലാണ് ചെന്നൈ മലര് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന പൊള്ളാച്ചി സ്വദേശി മനോജ്കുമാറിന് (18) അത് വെച്ചുപിടിപ്പിച്ചത്. പത്തനംതിട്ട ചണ്ടനാപ്പിള്ളി സ്വദേശി ജോര്‍ജ് വര്‍ഗീസിനാണ് (60) കരള്‍ നല്‍കിയത്. കാഞ്ഞിരപ്പള്ളി കനകമല സ്വദേശി ജോബീസ് ഡേവീസ് (32) എറണാകുളം കുമാരപുരം സ്വദേശി അഖില്‍ മോഹന്‍ (42) എന്നിവര്‍ക്ക് വൃക്കകളും നല്കി. നേത്രപടലത്തിെൻറ തകരാറുമൂലം ഇരുട്ടില്‍ കഴിയുന്ന രണ്ടുപേര്‍ക്ക് കണ്ണുകൾ വെച്ച് പിടിപ്പിക്കാന്‍ എല്‍.എഫ് ആശുപത്രിയില്‍ നടപടിയാരംഭിച്ചിട്ടുണ്ട്.
വീട്ടമ്മയായ തമിഴ്നാട് സ്വദേശി ലിങ്ക സെല്‍വിക്കാണ് (49) കൈകൾ വെച്ച് പിടിപ്പിച്ചത്. ഇവര്‍ ആറ് മാസമായി അമൃത ആശുപത്രിയില്‍ കൈകള്‍ക്കായി കാത്തിരിക്കുകയായിരുന്നു. ഉച്ചക്ക് 12.15ന് ഹൃദയം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് നെടുമ്പാശ്ശേരി വിമാനത്താവളത്തിെലത്തി ഒരു മണിയോടെ വിമാനമാര്‍ഗം ചെന്നൈയിലേക്ക് പുറപ്പെട്ടു. ശസ്ത്രക്രിയ ഒന്‍പത് മണിയോടെ പൂര്‍ത്തിയായി. ശസ്ത്രക്രിയ പൂർത്തിയായി വൃക്കകളും കരളും കൈകളും സ്വീകരിച്ചവര്‍ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.