തിരുവനന്തപുരം: കോർപറേഷൻ മേയർക്ക് ബുദ്ധി കുറവാണെന്ന കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ആര്യ രാജേന്ദ്രൻ. സുധാകരനോളം ക്രൂരമായ ബുദ്ധിയുള്ള ആളല്ല താൻ എന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു.
പല കേസുകളിലും ആക്രമണത്തിനും സുധാകരന്‍റെ ബുദ്ധിയും ഗൂഢാലോചനയുമൊക്കെ മാധ്യമങ്ങളിലൂടെ ചെറുപ്പം മുതൽ കണ്ടുവളർന്ന ആളാണ് താൻ. സാധാരണ മനുഷ്യനുണ്ടാകുന്ന ബുദ്ധി തനിക്കുമുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി.
'കട്ട പണവുമായി മേയറു കുട്ടി കോഴിക്കോട്ടേക്ക് വിട്ടോളൂ' എന്ന ജെബി മേത്തറുടെ പരാമർശത്തിൽ നിയമനടപടി ആലോചിക്കുകയാണ്. പരാമർശം കുടുംബത്തിലുള്ളവരെ കൂടി ചേർത്തുള്ളതാണെന്ന് മേയർ പറഞ്ഞു.
നഗരസഭയുടെ പണം ഏതെങ്കിലും തരത്തിൽ താനോ ഭരണസമിതിയോ അടിച്ചുമാറ്റിയെന്നു പറഞ്ഞാൽ നിയമപരമായി തന്നെ നേരിടുമെന്നും ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.